0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

അവൾ അവളെക്കൊണ്ട് പറ്റുന്ന സ്പീഡിൽ നടക്കുകയാണ് ഞാൻ പെട്ടന്ന് തന്നെ വണ്ടി അവളുടെ മുന്നിൽ കൊണ്ടേ ചവിട്ടി, "നിന്നോട് ഞാൻ പറഞ്ഞതല്ലേ ബസ്റ്റോപ്പിൽ നിന്നാ മതി ഞാൻ വന്നു പിക്ക് ചെയ്തോളാം എന്ന് പിന്നെ എന്തിനാടി നടക്കുന്നെ " എന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് പേടിച്ചു, ഞാൻ ആണെന്ന് കണ്ടതും പേടി മാറി ആ മുഖത്തു ഒരു ആശ്വാസം വന്നു "മിഴിച്ചു നിക്കാണ്ടു വന്നു വണ്ടീൽ കേറെടി "
അവൾ അപ്പൊ തന്നെ ഒന്നും മിണ്ടാതെ വന്നു വണ്ടിയിൽ കയറി ഞാൻ പെട്ടന്ന് തന്നെ വണ്ടി എടുത്തു പോന്നു, ഞാൻ കണ്ണാടിയിൽ കൂടെ നോക്കുമ്പോൾ ആ ബൈക്കിൽ ഉണ്ടായിരുന്നവർ എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ അന്തം വീട്ടു ഇരിപ്പുണ്ട് പുറത്തു ഒരു നനവ് അനുഭവപ്പെട്ടപ്പോൾ ആണ് മനസ്സിലായത് അവൾ കരയുകയായിരുന്നു എന്ന്, വണ്ടി ഞാൻ നേരെ ക്യാന്റീനിലേക്കു വിട്ടു, സൺ‌ഡേ ആയാലും കാന്റീൻ തുറന്നിട്ടുണ്ടാവും ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾ എല്ലാം അവിടുന്നാണ് ഭക്ഷണം ഞാൻ വണ്ടി പുറത്തുവച്ചു അവളെയും കൂട്ടി അകത്തു കയറി, ഭാഗ്യത്തിന് ആ സമയത്തു അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല, കാന്റീൻ നടത്തുന്ന അങ്കിൾ മാത്രമേ ഉണ്ടായിരുന്നുള്ളു , അകത്തു കയറിയിട്ടും അവളുടെ കരച്ചിൽ നിന്നില്ല "ലക്ഷ്മി " "ഹ്മ്മ് " "നീ എന്തിനാ കരയുന്നത് " "ഞാൻ പേടിച്ചു പോയി " "അതൊക്കെ കഴിഞ്ഞില്ലേ, പിന്നെന്താ അതൊക്കെ വിട്" "ഹ്മ്മ് " "അല്ല അതൊക്കെ പോട്ടെ, നിനക്ക് എന്നോടുള്ള ദേഷ്യം ഒക്കെ പോയോ " "ദേഷ്യം ഒന്നും പോയില്ല " "പിന്നെന്തിനാ

💬 Comments

View all comments