0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

ഞാൻ വിളിച്ചപ്പോൾ എന്റെ പിറകിൽ കേറി ഇരുന്നു പോന്നത് " അവൾ ഒന്നും മിണ്ടിയില്ല, "അല്ല നിനക്കെന്തിനാ എന്നോട് ദേഷ്യം " "നീ എന്തിനാ എന്നോട് നുണ പറഞ്ഞത് " "എന്ത് നുണ " "നിനക്ക് മിസ്സിനെ മനസ്സിലായിട്ട നോക്കിയിരുന്നത് എന്ന്, ഉള്ള കാര്യം പറഞ്ഞാൽ പോരെ " " ഓ അതാണോ, പെട്ടന്ന് നീ അത് ചോദിച്ചപ്പോൾ എനിക്ക് വായിൽ വന്നത് അതാ, സത്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ എന്ന് പേടിച്ചു " "ഞാൻ എന്തിനാ ദേഷ്യപ്പെടുന്നത് നീ ആരെ നോക്കിയാൽ എനിക്കെന്താ " "ഞാൻ ആരെ നോക്കിയാലും നിനക്കൊന്നും ഇല്ല? " " ഇല്ല, നിന്റെ കണ്ണ് നിന്റെ ഇഷ്ടം " "ലക്ഷ്മി നിനക്ക് മനസ്സിലാവാഞ്ഞിട്ടാണോ അതോ നീ എന്നെ പൊട്ടൻ കളിപ്പിക്കുവാണോ? " ഞാൻ കുറച്ചൊന്നു ദേഷ്യപ്പെട്ടു നോക്കി
"അതിനി എന്ത് കളിപ്പിക്കാനാ " "നീ തമാശ കള ലക്ഷ്മി, എനിക്ക് നിന്നെ ഇഷ്ടമാണ് " ഞാൻ കൂടുതൽ മുഖവുര ഒന്നും ഇല്ലാതെ കാര്യം പറഞ്ഞു ഞാൻ ഇത് പെട്ടന്ന് പറയുമ്പോൾ ഞാൻ അവളിൽ ഒരു ഞെട്ടൽ പ്രതീക്ഷിച്ചാണ്, പക്ഷെ അതുണ്ടായില്ല അവൾ വെറുതെ കൂൾ ആയിട്ടാണ് ഇരിപ്പു, "ലക്ഷ്മി ഞാൻ പറഞ്ഞത് നീ കേട്ടോ " "ആ, നിനക്ക് എന്നെ ഇഷ്ടമാണെന്നല്ലേ " "അതെ, അതുകേട്ടിട്ടു നീ എന്താ ഞെട്ടാതെ " " എന്താ ഞാൻ ഞെട്ടണോ, വേണേൽ ഞെട്ടാം നീ ഒന്നൂടെ പറ " ഞാൻ പറയുന്നത് എല്ലാം അവൾ വെറും കോമഡി ആക്കുകയാണ്, അവളെ ഞെട്ടിക്കാൻ നോക്കിയിട്ട് ഞെട്ടിയത്

💬 Comments

View all comments