0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

ഞാൻ ആണ്, " നീ എന്തൊരു സാധനമാണ്, ഒരാൾ ഇഷ്ടമാണ് എന്ന് പറഞ്ഞാൽ ഒന്നുകിൽ ഇഷ്ടമാണ് എന്ന് പറയണം, അല്ലെ ഇഷ്ടമല്ല എന്ന് പറയണം നീ ഇതൊരുമാതിരി " " എടാ ചെറുക്കാ നിനക്ക് എത്ര നാളായി എന്നെ അറിയാം" " രണ്ടാഴ്ച " "അതിനുള്ളിൽ നിനക്ക് പ്രേമവും തുടങ്ങിയോ " "ശരിക്കു പറഞ്ഞാൽ നിന്നെ കണ്ട അന്ന് തുടങ്ങിയതാ പിന്നെ പറയാനുണ്ടായ പേടി കൊണ്ട് താമസിച്ചതാ " " കണ്ട അന്നോ ! " " അതെ കണ്ട അന്ന്, ആദ്യം കണ്ടപ്പോൾ ദേഷ്യം ആയിരുന്നു പിന്നെ എന്നെ അവർ അടിച്ചപ്പോൾ നിന്റെ മുഖം ഞാൻ കണ്ടു, നീ കാരണം ഒരാൾ അടിവാങ്ങുന്നതിന്റെ കുറ്റബോധം ഉണ്ടായിരുന്നു നിന്റെ കണ്ണിൽ " അടിവാങ്ങുന്നതിന്റെ ഇടയിൽ ഞാൻ ഒന്നും കണ്ടില്ല, പിന്നെ ഇതൊക്കെ ആയിരിക്കും സംഭവിച്ചിരിക്കുക എന്നറിയാവുന്നതു കൊണ്ട് വെറുതെ തള്ളി മറിച്ചതാ " പിന്നെ ഞാൻ നിന്നെ കാണുന്നത് കഴിച്ചിട്ട് വരുമ്പോൾ കൂട്ടുകാരികളുടെ ഒപ്പം നിൽക്കുന്നതാണ്, അപ്പോഴാണ് ഞാൻ നിന്ന് ശരിക്കും ശ്രദ്ധിക്കുന്നത്, അപ്പൊ വീണതാ " അവൾ ഒന്നും മിണ്ടാതെ എല്ലാം ഒരു ചിരിയോടെ കേട്ടുകൊണ്ട് നിൽക്കുകയാണ് "അന്ന് തന്നെ വീണ്ടും അവന്മാർ പ്രശ്നം ഉണ്ടാക്കാൻ വന്നപ്പോൾ നീ അവരെ തടഞ്ഞു, അപ്പൊ നിന്നോടുള്ള ഇഷ്ടം കൂടി" എന്നിട്ടും അവൾ ഒന്നും മിണ്ടുന്നില്ല "പിന്നെ ഞാൻ എന്ത് ചളി പറഞ്ഞാലും അതിനപ്പുറം കട്ട ചളി പറഞ്ഞു പിടിച്ചു നിൽക്കുന്നില്ലേ പിന്നെ വേറെന്തു വേണം "
"പോടാ ഞാൻ ചളി ഒന്നും പറയാറില്ല, നല്ല സ്റ്റാൻഡേർഡ് കോമഡി

💬 Comments

View all comments