0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

അടിക്കാതിരുന്നാൽ ഭാഗ്യം "ആ വഴിയും അടഞ്ഞു, അപ്പൊ ഇനി എന്ത് ചെയ്യും, ആ വരുന്നോടുത്തു വച്ചു കാണാം, എനിക്ക് പേടിയില്ല " " അവന്മാർ തല്ലാൻ വരുമ്പോളും ഈ ധൈര്യം ഉണ്ടാവണം" " ആ അതൊക്കെ അപ്പോളല്ലേ,അപ്പൊ നോക്കാം "
" എടാ എനിക്ക് പോകാൻ സമയമായി, ഇനിയും എത്തിയില്ലെങ്കിൽ റൂമിൽ നിന്നും ആൾ അന്വേഷിച്ചു ഇറങ്ങും " " ഹാ... നീ എന്തേലും ഒന്ന് പറഞ്ഞിട്ട് പോ " " എന്ത് പറയാൻ " " ഒന്നുകിൽ ഇഷ്ടമല്ല എന്ന് പറ, അല്ലെങ്കിൽ ഇഷ്ടമാണ് എന്ന് പറ " "ഇഷ്ടമല്ല എന്ന് പറഞ്ഞാൽ നീ എന്ത് ചെയ്യും " " എന്ത് ചെയ്യാൻ, നീ ഇഷ്ടമാണ് എന്ന് പറയുന്നത് വരെ പുറകെ നടക്കും " അത് കേട്ടതും വീണ്ടും അവൾ ചിരിച്ചു, " എന്നാൽ ഇഷ്ടമല്ല " അത് കേട്ടപ്പോൾ വീണ്ടും കൺഫ്യൂഷൻ, ഇവൾ അത് ശരിക്കും പറഞ്ഞതാണോ അതോ എന്നെ പിറകെ നടത്തിക്കാൻ വേണ്ടി പറഞ്ഞതാണോ " അതെ ലക്ഷ്മീ...," ഞാൻ ഒന്ന് ചിന്തിച്ചു നോക്കിയ സമയം കൊണ്ട് അവൾ മുങ്ങി, " ആ നിന്നെ ഞാൻ നാളെ എടുത്തോളാം " അവൾ പോയതും ഞാൻ വണ്ടി എടുത്തു നേരെ റൂമിലേക്ക്‌ വിട്ടു, റൂമിൽ ചെന്ന് നോക്കിയപ്പോൾ റൂം ഉള്ളിൽ നിന്നും പൂട്ടിയിരുന്നു, കുറച്ചു നേരം മുട്ടിക്കഴിഞ്ഞാണ് വാതിൽ തുറന്നത് "വാതിൽ അടച്ചു ഉള്ളിൽ എന്തായിരുന്നു പരിപാടി " ഞാൻ ചോദിച്ചതിന് മറുപടി തെറിയായാണ് വന്നത് "കള്ള #&$&#&$&#*!! നിനക്ക് കതകിൽ മുട്ടുമ്പോൾ നീയാണെന്നു

💬 Comments

View all comments