Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]
പറഞ്ഞൂടെ, ഞങ്ങൾ വെറുതെ പേടിച്ചു "
"അപ്പൊ പേടിക്കാൻ പാകത്തിനുള്ള പരിപാടി ആയിരുന്നു"
" ഞങ്ങൾ 4 പേരും കൂടെ 4 ബിയർ എടുത്തു, നിനക്ക് വേണ്ടല്ലോ നീ ഒന്നും കുടിക്കില്ലല്ലോ "
"ആ എനിക്ക് വേണ്ട നിങ്ങൾ കുടിച്ചോ "
ഞാൻ റൂമിൽ കയറിയതും അവന്മാർ വീണ്ടും അടി തുടങ്ങി, അടി തുടങ്ങി കുറച്ചു കഴിഞ്ഞതും അവരുടെ സംസാരത്തിന്റെ സ്റ്റൈൽ മാറാൻ തുടങ്ങി, ചന്തു പാട്ട് പാടാൻ തുടങ്ങി ഇതൊക്കെ കണ്ടപ്പോൾ എനിക്കും ഒന്ന് കഴിച്ചാൽ കൊള്ളാം എന്ന് തോന്നി
"എടാ എനിക്കും ഒരു ഗ്ലാസ് വേണം "
" ഇത് കോള അല്ല ബിയർ ആണ്, അതിനു മോൻ കുറച്ചുകൂടെ മുക്കണം"
പാറ്റയുടെ വക
" ഇയാള് കൂടുതല് കഥ ഒന്നും പറയണ്ട തരാൻ പറ്റുമോ ഇല്ലയോ "
" ഇല്ല "..
അവൻ അറുത്തു മുറിച്ചു പറഞ്ഞു
അവൻ പറഞ്ഞു തീർത്തതും ഞാൻ അടുത്തിരുന്ന കുപ്പി എടുത്തു വായിൽ കമിഴ്ത്തി, കുറച്ചു കവിൾ കുടിച്ചു കഴിഞ്ഞാണ് കുപ്പി വായിൽ നിന്നും എടുക്കുന്നത്
" അയ്യേ ഇതടിച്ചിട്ടാണോ നിങ്ങൾ കിടന്നാടുന്നത്, എനിക്ക് കുടിച്ചിട്ട് ഒന്നും തോന്നുന്നില്ല. ആകെ തോന്നുന്നത് വായിൽ ഒരു കൈപ്പാണ് "
വീണ്ടും ഒരിക്കൽകൂടി കുപ്പി വായിൽ കമിഴ്ത്തി..
കുടിക്കഴിഞ്ഞതും അവന്മാർക്ക് കനാൽ ബണ്ടിൽ പോയിരിക്കണം എന്ന്
ഞങ്ങളുടെ കോളേജിന്റെ അടുത്താണ് ഭൂതത്താൻകെട്ട് ഡാം, അതിൽ നിന്ന് വരുന്ന ഒരു കനാൽ ഞങ്ങളുടെ റൂമിന്റെ സൈഡിൽ കൂടെ ഒഴുകുന്നുണ്ട്, അതിന്റെ ബണ്ടിൽ പോയിരിക്കാം എന്നാണ് ഇവർ പറയുന്നത്,
കുടിയും കഴിഞ്ഞു അവിടെ
💬 Comments
View all comments