Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]
പോയിരുന്നു, സമയം വൈകിട്ട് ഒരു ആറ് ആറര ആയിട്ടുണ്ടാവും, പതിയെ ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു, ആ സമയത്തു ആ ചെരിവില് ആ പുല്ലിൽ ഇരിക്കുന്നത് ഒരു പ്രിത്യേക സുഖമാണ്,
ഞാൻ ആ ചെരുവിൽ കിടന്നു, ആകാശത്തേക്ക് നോക്കി അതാ ചന്ദ്രൻ നിൽക്കുന്നു, ഞാൻ തല ഒരു സൈഡിൽ നിന്നും മറ്റേ സൈഡിലേക്ക് ചെരിച്ചു അപ്പോ ദാ വരുന്നു ചന്ദ്രൻ ആ കൂടെ
ഞാൻ ബസ്സിൽ പോകുമ്പോൾ ഒക്കെ കണ്ടിട്ടുണ്ട് നമ്മുടെ ബസ്സിന്റെ ഒപ്പം ചന്ദ്രൻ വരുന്നത് പക്ഷെ ഇങ്ങനെ ആദ്യമായാണ് കാണുന്നത്, ഞാൻ അത് അവന്മാരോട് പറയുകയും ചെയ്തു
" ടാ ഇത് കൊള്ളാട്ടോ, ഞാൻ തല തിരിക്കുമ്പോൾ എന്റൊപ്പം ചന്ദ്രനും തിരിയുന്നു "
" ഒന്ന് ഷോ ഇറക്കാതെ പോയെടാ ചെക്കാ, ആകെ രണ്ടു കവിളും കുടിച്ചിട്ട് രണ്ടു കുപ്പി കുടിച്ച കോപ്രായം ആണ് കാണിക്കുന്നത് "
" ആരാ പറഞ്ഞെ ഞാൻ രണ്ടുകവിളെ കുടിച്ചുള്ളു എന്ന്, ഞാനാണ് ആ കുപ്പി മുഴുവൻ കുടിച്ചു തീർത്തത് "
" ആ അത് ശരിയാ ആ കുപ്പി കുടിച്ചു തീർത്തത് നീയാ, പക്ഷെ ആ കുപ്പിയിൽ ആകെ കുറച്ചേ ബാക്കി ഉണ്ടാരുന്നുള്ളൂ”
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല,പിന്നേം കൊറേ നേരം എന്തൊക്കെയോ സംസാരിച്ചു പക്ഷെ എനിക്കൊന്നും ഓർമയില്ല, രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ എന്റെ കട്ടിലിൽ ഉണ്ട്, എപ്പോ വന്നെന്നോ എങ്ങനെ വന്നെന്നോ അറിയില്ല
പിന്നെയും സ്ഥിരം പരിപാടി, എഴുന്നേൽക്കുന്നു പല്ലുതേക്കുന്നു, കുളിക്കുന്നു ക്യാന്റീനിൽ പോണു കഴിക്കുന്നു ക്ലാസിൽ പോണു, അങ്ങ് ദൂരെ നിന്നൊക്കെ കോളേജിൽ എത്തുന്ന
💬 Comments
View all comments