Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]
പിള്ളേരൊക്കെ സമയത്തു ക്ലാസ്സിൽ കേറും തൊട്ടടുത്തു കിടക്കുന്ന ഞങ്ങൾ എന്നും എത്തുമ്പോ കാൽ മണിക്കൂർ വൈകും. പിന്നെ അതിനുള്ള വഴക്കും കൂടെ കേട്ടിട്ട് വേണം ക്ലാസ്സിൽ കേറാൻ
ക്ലാസ്സിൽ കേറാൻ ലേറ്റ് ആയതുകൊണ്ട് തന്നെ രാവിലെ ലക്ഷ്മിയെ കാണാൻ പറ്റീല്ല, പിന്നെ ഇന്റെർവെല്ലിനു ഇറങ്ങിയാണ് അവളെ കാണാൻ പോയത്,
ഞാൻ കോളേജ് മുഴുവൻ നോക്കിയിട്ടും അവളെ കണ്ടില്ല, ഇനി പോകാൻ ഒരു സ്ഥലവും ബാക്കിയില്ല ലൈബ്രറി അല്ലാതെ, അവിടെ ആരും അങ്ങനെ പോയിരിക്കാറില്ലാത്തതു കൊണ്ട് അവിടെ ഉണ്ടാവാൻ സാധ്യത ഇല്ല,
എന്തായാലും അവിടെ കൂടെ നോക്കാം എന്ന് കരുതിയാണ് അങ്ങോട്ട് ചെന്നത്, അവിടെ ചെന്നപ്പോൾ അവൾ ഏതോ ഒരു ബുക്കും നോക്കി എന്തോ എഴുതുന്നുണ്ട്
" ലച്ചൂ "
ഞാൻ അങ്ങനെ വിളിച്ചപ്പോൾ അവളുടെ മുഖത്തൊരു ചെറിയ ഞെട്ടൽ ഉണ്ടായിരുന്നു
" ലച്ചുവോ, അതെപ്പോ മുതൽ "
" ഇപ്പൊ മുതൽ ഞാൻ അങ്ങനെയേ വിളിക്കൂ "
" ആ നീ എന്തേലും വിളിക്കു”
“നീ എന്താ ഈ എഴുതുന്നത്, ഒരു അസ്സിഗ്ന്മേന്റ്റ് ഉണ്ട് “
“അതൊക്കെ ഇവിടെ വച്ചാണോ എഴുതുന്നത്.നേരത്തെ എഴുതണ്ടേ “
“ഞാൻ എഴുതിയതാ, ഇത് എനിക്കല്ല നിതിനാ “
അവന്റെ പേര് കേട്ടതും എനിക്ക് ദേഷ്യം വന്നു
“നീ എന്തിനാ അവന് എഴുതിക്കൊടുക്കുന്നതു അവനു കയ്യില്ലേ “
“സംസാരിക്കണം എങ്കിൽ പുറത്തു പോണം ഇവിടെ ബഹളം വക്കാൻ പറ്റില്ല “
എന്റെ ഒച്ച കുറച്ചു കൂടിയപ്പോൾ ലൈബ്രേറിയൻ വഴക്ക് പറഞ്ഞു
“ഡാ നീ പുറത്തേക്കു പോ ഞാൻ വരാം “
അവൾ അത്
💬 Comments
View all comments