0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

പറഞ്ഞതും ഞാൻ പുറത്തേക്കു നടന്നു, ഞാൻ എത്തി ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും അവളും വന്നു “ഇനി പറ എന്താ നിന്റെ പ്രശനം “ “നീ എന്തിനാ അവന്റെ നോട്ട് എഴുതുന്നത് “ “ഒന്നൂല്ല ചുമ്മാ, അവൻ എന്റെ കൂട്ടുകാരൻ അല്ലെ അവൻ ചോദിച്ചാൽ പറ്റില്ല എങ്ങനെയാ പറയുന്നെ “ “നാക്കുകൊണ്ടു പറയണം” ഞാൻ ചൂടാവുന്നതു കണ്ടിട്ടാവണം അവൾ വിഷയം മാറ്റി “അല്ല രാവിലെ എവിടെപ്പോയി കണ്ടില്ലല്ലോ " " ഞാൻ എവിടെപ്പോയാലും നിനക്കെന്താ, നിനക്കെന്നെ ഇഷ്ടമല്ലല്ലോ " "കാണാത്തതു കൊണ്ട് ചോദിച്ചു എന്നെ ഉള്ളു " " നീയല്ലേ പറഞ്ഞതു വേറെ വല്ല പെണ്ണുങ്ങളെയും നോക്കാൻ, വേറെ നല്ല പെണ്ണുങ്ങൾ ഉണ്ടോ എന്ന് നോക്കാൻ പോയതാ " വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നു എങ്കിൽ ഞാൻ ഈ പറഞ്ഞതിന് ചെറിയൊരു അസൂയയയോ കുശുമ്പോ എന്തെങ്കിലും തോന്നും, ഇതിനു യാതൊരു വിധ കുലുക്കവും ഇല്ല " ആ എന്നിട്ട് നല്ല വല്ലതിനെയും കണ്ടോ " " ഞാൻ ഈ കോളേജ് മുഴുവൻ നോക്കിയിട്ടും നിന്നെപ്പോലെ സൗന്ദര്യം ഉള്ള വേറൊന്നിനെ കാണാൻ പറ്റീല്ല " ചെറുതായിട്ട് ഒന്ന് സുഖിപ്പിക്കാൻ നോക്കിയതാ , അതെന്തായാലും ഏറ്റു എന്ന് തോന്നുന്നു പിന്നെ അവൾ വേറൊന്നും ചോദിച്ചില്ല എല്ലാം ഒരു ചിരിയിൽ ഒതുക്കി
ഞങ്ങൾ സംസാരിക്കുന്ന സമയത്തു തന്നെ നിതിൻ ഞങ്ങളെ ഒന്ന് നോക്കിക്കൊണ്ടു കടന്നു പോയി "ഡാ നീ പൊക്കോ ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്, ഇനി ഇവിടെ നിന്നാൽ പ്രശ്‌നമാകും " "എന്ത് പ്രശനം, ഒരു പ്രശ്നവും ഇല്ല. ഞാൻ നിന്നോട്

💬 Comments

View all comments