Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]
സംസാരിക്കുന്നതു നിനക്കിഷ്ടമല്ലെങ്കിൽ പറ ഞാൻ പൊക്കോളാം "
" ഞാൻ അങ്ങനാണോ പറഞ്ഞത് "
" പിന്നെന്താ നിനക്കവനെ ഇഷ്ടമാണോ "
അവൾ കുറച്ചു സമയം ആലോചിച്ചു, അവൾ ആലോചിച്ച സമയം മുഴുവൻ എന്റെ ചങ്കു കിടന്നു പിടക്കുകയായിരുന്നു,
അധികം താമസിക്കാതെ അവൾ മറുപടിയും തന്നു
" അങ്ങനെ ചോദിച്ചാൽ ഇഷ്ടക്കുറവൊന്നും ഇല്ല "
" അപ്പൊ നീ എന്നോട് കാണിച്ച അടുപ്പം ഒക്കെ "
"നിന്നോട് ഞാൻ എപ്പോഴെങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞോ "
ഞാൻ ഒന്നും മിണ്ടിയില്ല
"ഡാ അഖിലേ നിന്നോട് സംസാരിക്കാൻ നല്ല രസമാണ് അതുകൊണ്ടാണ് നിന്നോട് ഞാൻ എപ്പോളും സംസാരിക്കുന്നതു, അല്ലാതെ നിന്നോട് ഇഷ്ടമുണ്ടായിട്ടല്ല"
ആ വാക്കുകൾ എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്, ഞാൻ പിന്നെ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു
💬 Comments
View all comments