Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]
ചേച്ചീ നീ പൊയ്ക്കോ ഞാൻ റൂമിൽ പോയി ഡ്രെസ്സും മാറി വന്നേക്കാം "
"ആ ശരി പെട്ടന്ന് വന്നേക്കണം, ഇപ്പൊ തന്നെ ലേറ്റ് ആയി, ലേറ്റ് ആയി ക്ലാസ്സിൽ കയറിയാൽ അറ്റന്റൻസ് കിട്ടില്ല "
"ആ ഞാൻ പെട്ടന്ന് വന്നോളാം നീ പോകാൻ നോക്ക് "
അതും പറഞ്ഞു ഞാൻ റൂമിലേക്കും അവൾ കോളേജിലേക്കും നടന്നു, പോകുന്ന വഴിക്കു അവന്മാരെ കണ്ടു റെഡി ആയി കോളേജിലേക്ക് പോവുകയാണ്
" നീ എവിടെ ആയിരുന്നു മൈ#&$ എത്ര നേരം നോക്കി നിക്കണം "
"ഞാൻ വന്നോളാം നിങ്ങൾ പൊയ്ക്കോ "
അവർ പിന്നെ ഒന്നും പറയാതെ കോളേജിലേക്ക് പോയി, ഞാൻ ചെന്ന് ഡ്രെസ്സും മാറി ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങി, രാവിലെ തന്നെ HOD യുടെ വകയാണ് ക്ലാസ്സ്
"sir may i come in"
" ക്ലാസ്സിൽ കയറിക്കോ പക്ഷെ ഞാൻ അറ്റന്റൻസ് തരൂല്ല "
അറ്റന്റൻസ് ഇല്ലാതെ പിന്നെന്തിനാ ക്ലാസ്സിൽ കയറുന്നതു എന്ന് ചോദിക്കാനാ ആദ്യം തോന്നിയത്.പിന്നെ വേണ്ടാന്ന് വച്ചു ചെന്ന ഉടനെ എന്തിനാ ആളെ വെറുപ്പിക്കുന്നതു
"ശരി സർ "
ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ തന്നെ കണ്ടു നാലെണ്ണവും കൂടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് മുൻ ബെഞ്ചിൽ തന്നെ ഇരിപ്പുണ്ട്
" എന്താടാ കോപ്പേ ചിരിക്കൂന്നേ "
" മോന്റെ ഹാഫ് ഡേ അറ്റന്റൻസ് പോയില്ലേ "
"അതിനു പുള്ളി അറ്റന്റൻസ് എടുത്തോ "
"ഇല്ല "
"ആ അപ്പൊ കുഴപ്പമില്ല, പുള്ളി അപ്പോഴേക്കും മറന്നു പൊയ്‌ക്കോളൂം "
ഞാൻ പറഞ്ഞതുപോലെ തന്നെ നടന്നു
💬 Comments
View all comments