0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

രണ്ടു പിരീഡും കഴിഞ്ഞു പോകാൻ നേരത്താണ് പുള്ളി അറ്റന്റൻസ് എടുത്തത്, അപ്പോഴേക്കും പുള്ളി ഞാൻ താമസിച്ചു വന്നതൊക്കെ മറന്നുപോയി രാവിലെ താമസിച്ചു വന്നതുകൊണ്ട് ലക്ഷ്മിയെ കാണാൻ പറ്റിയില്ല, ഇന്റർവെൽ ടൈമിൽ അവളെ പോയി കാണാം എന്ന് കരുതി കോളേജ് മുഴുവൻ നടന്നു, നോക്കിയപ്പോൾ അവൾ കഴിഞ്ഞ ദിവസം നിന്ന സ്ഥലത്തു തന്നെ നിൽപ്പുണ്ട്.നേരെ അങ്ങോട്ടേക്ക് വച്ചു പിടിച്ചു "ലക്ഷ്മീ " അവൾ തിരിഞ്ഞു നോക്കി " ആ നീയോ, എന്താടാ " അവളുടെ മുഖത്തു ഒരു ക്ഷീണം ഉണ്ട്. " നിനക്കെന്തു പറ്റി, മുഖം എന്താ വല്ലാതെ ഇരിക്കുന്നെ " "ഒന്നൂല്ലടാ ഒരു ചെറിയ തലവേദന " "തലവേദന ആയിട്ട് നീ എന്തിനാ വന്നത്, തലവേദന ആയിട്ടാണോ നീ ഇന്നലെ നേരത്തെ പോയത് " " ഞാൻ ഇന്നലെ നേരത്തെ പോയെന്നു നീ എങ്ങനെ അറിഞ്ഞു " "ഞാൻ ഇന്നലെ ക്ലാസ്സ്‌ കഴിഞ്ഞു കോളേജ് മുഴുവൻ തപ്പി, നിന്നെ കണ്ടില്ല അപ്പൊ ഊഹിച്ചു " " നീ എന്തിനാ എന്നെ തപ്പിയത് "
അത് ചോദിക്കുമ്പോൾ അവളുടെ മുഖത്തു ഒരു ചിരിയുണ്ടായിരുന്നു "ചുമ്മാ സംസാരിക്കാൻ " " നിനക്ക് സംസാരിക്കാൻ നിന്റെ കൂട്ടുകാരില്ലേ " "അതിനു നീ അല്ലല്ലോ അവർ, പിന്നെ ഇവിടുന്നു പോയാലും അവർ എന്റെ ഒപ്പം തന്നെ അല്ലെ " "എന്താ മോന്റെ ഉദ്ദേശം? " "എന്ത് ഉദ്ദേശം " "വന്നപ്പോ മുതൽ നീ എന്റെ പിന്നാലെ ആണല്ലോ " " നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടം" (ഞാൻ അന്ന് പറഞ്ഞ

💬 Comments

View all comments