0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

ഡയലോഗ് ആണ് അത് കേട്ട ആരോ എടുത്തു ഒരു സിനിമയിലും ഇട്ടു ) അവൾ അതുകേട്ടൊന്നു ചിരിച്ചു " നിന്റെ ഡയലോഗ് ഒക്കെ എനിക്കിഷ്ടായി, പക്ഷെ ഞാൻ നിന്റെ സീനിയർ ആണ് അതോർമ ഇരുന്നോട്ടെ " "ദേ വീണ്ടും, നീ ഒരു കാര്യം ചെയ്യ് ഒരു പേപ്പറിൽ എഴുതി നെറ്റിയിൽ ഒട്ടിച്ചു വക്കു 'ഞാൻ സീനിയർ ആണ് ' എന്ന്" അവൾ വീണ്ടും ഒന്ന് ചിരിച്ചു " എന്താ മോന്റെ ബാച്ചിൽ നല്ല പെൺപിള്ളേരൊന്നും ഇല്ലേ " "ഞാൻ നോക്കിയില്ല, നിന്നെ കണ്ടതിൽ പിന്നെ വേറെ ആരേം ഞാൻ നോക്കിയിട്ടില്ല " " പിന്നെ എന്നിട്ട് ഞാൻ അറിഞ്ഞത് അങ്ങനല്ലല്ലോ " "അതിനു നീ എന്താ അറിഞ്ഞത് " "നീ ക്യാന്റീനിൽ വച്ചു വാണി മിസ്സിനെ വായിൽ നോക്കിയെന്നോ, മിസ്സ്‌ നൈസായിട്ടു നിനക്കിട്ടൊന്നു ട്രോള്ളിയെന്നോ ഒക്കെ ഞാൻ അറിഞ്ഞു " "ആ അതാണോ, വാണി മിസ്സ്‌ എന്റെ ചേച്ചിയാണ് പെട്ടന്ന് അവിടെ വച്ചു കണ്ടപ്പോൾ എന്റെ കിളി പോയതാണ്, അല്ലാതെ നീ ഉദ്ദേശിക്കുന്നത് പോലെ ഒന്നും ഇല്ല " പെട്ടന്ന് അവളിൽ നിന്ന് രക്ഷപെടാൻ ഒരു നുണ പറഞ്ഞെന്നെ ഉള്ളു, സത്യം നമുക്കല്ലേ അറിയൂ "വാണി മിസ്സ്‌ നിന്റെ ചേച്ചിയോ, എന്നിട്ട് ചേച്ചി എവിടാ ജോലി ചെയ്യുന്നത് എന്ന് പോലും അനിയന് അറിയില്ലായിരുന്നോ? പറയുമ്പോ വിശ്വസിക്കാൻ പറ്റുന്ന നുണ പറയടാ " "ചേച്ചി എന്റെ സ്വന്തം ചേച്ചി അല്ല " ഞാൻ ഉള്ള കഥ മുഴുവൻ പറഞ്ഞു കൊടുത്തു, ഒരു ചെറിയ മാറ്റം മാത്രം വരുത്തി എനിക്ക്

💬 Comments

View all comments