Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]
ബന്ധവും ഇല്ലാ എന്ന് "
ഹാവു ചേച്ചി ഒന്ന് താങ്ങി നോക്കിയെങ്കിലും അത് ഏറ്റില്ല, വിട്ടുകൊടുക്കുമോ ആ പിശാശ് അപ്പൊ തന്നെ തിരിച്ചു കൊടുത്തു
"ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം ഒക്കെ അവിടെ നിൽക്കട്ടെ, നിങ്ങൾ തമ്മിൽ എന്താ ബന്ധം "
അവൾ ലക്ഷ്മിയോടായി ചോദിച്ചു
അത് കേട്ടു അവൾ ഒന്ന് പരുങ്ങി,
"എന്ത് ബന്ധം ഒരു ബന്ധവും ഇല്ല, വെറുതെ കണ്ടപ്പോൾ സംസാരിച്ചതാ അപ്പോഴാ ഇവൻ പറഞ്ഞത് മിസ്സ് ഇവന്റെ ചേച്ചിയാണ് എന്ന് അപ്പോ അതൊന്നു അറിയാല്ലോ എന്നോർത്ത് വന്നതാ "
"എന്റെ കാര്യം പറയാനുണ്ടായ സാഹചര്യം "
"അത് ഇന്നലത്തെ ക്യാന്റീനിലെ ഇൻസിഡന്റ് പറഞ്ഞതാ, അപ്പോഴാ ഇവൻ പറഞ്ഞത് അവൻ ചേച്ചിയെ പെട്ടന്ന് കണ്ടതിലുള്ള അത്ഭുതം കൊണ്ട് നോക്കിയതാ, അല്ലാതെ വേറൊന്നും അല്ല എന്ന് "
ഇത്രയും കേട്ടാൽ പോരെ പിശാശിനു അപ്പൊ തന്നെ അത് വച്ചു എനിക്കിട്ടു വീണ്ടും താങ്ങി
"അതിനു ആ സമയത്തു ഇവന് എന്നെ മനസ്സിലായില്ലല്ലോ, പിന്നെ ഞാൻ ആണ് അങ്ങോട്ട് പോയി സംസാരിച്ചത്, അവൻ ക്യാന്റീനിൽ ഇരുന്നു വായിൽ നോക്കുക തന്നെ ആയിരുന്നു "
ഇത് കേട്ടതും ലക്ഷ്മി എന്നെ സൂക്ഷിച്ചു ഒരു നോട്ടം നോക്കി, ആ നോട്ടം പന്തിയല്ലെന്ന് എനിക്കപ്പോഴേ തോന്നി
."എന്നാ ശരി മിസ്സേ ഞാൻ പൊയ്ക്കോട്ടേ "
അവൾ പിന്നെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്നു
"എടി പിശാശേ, നീ സഹായിക്കില്ല എന്നല്ലേ പറഞ്ഞെ. സഹായിക്കേണ്ട ഇങ്ങനെ ഉപദ്രവിക്കണോ "
ഞാൻ അത് പറഞ്ഞപ്പോളും അവൾ ചുമ്മാ ചിരിച്ചോണ്ട് ഇരിക്കുവാ
💬 Comments
View all comments