0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

"ഞാൻ ഒരു തരത്തിൽ വളച്ചു ട്രാക്കിലേക്ക് കൊണ്ട് വന്നുകൊണ്ടിരുന്നതാ അവൾ വന്നു വീണ്ടും നശിപ്പിച്ചു, ദ്രോഹി " അവളുടെ ചിരി കാണുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട് "മാളു നീ ചിരിക്കല്ലെട്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട് " "നിനക്ക് ദേഷ്യം വരുന്നുണ്ടോടാ, നിനക്ക് തല്ലാൻ തോന്നുന്നുണ്ടോടാ,തല്ലടാ തല്ലി നോക്കടാ " അവള് സിനിമ ഡയലോഗ് പറഞ്ഞു വീണ്ടും വെറുപ്പിക്കുകയാണ് "ഞാൻ നിന്നെ തല്ലുവോന്നും ഇല്ല ആന്റീടെ അടുത്ത് എല്ലാ കാര്യവും ഞാൻ പറഞ്ഞു കൊടുക്കും, അപ്പോഴും ഈ ചിരി കാണണം " ഞാൻ അത് പറഞ്ഞതും അവളുടെ ചിരി മാഞ്ഞു "എടാ ഞാൻ ചുമ്മാ തമാശക്ക് കാണിച്ചതാ, നീ സീരിയസ് ആക്കി എടുക്കല്ലേ, " "പിന്നെ നിന്റെ തമാശ, മനുഷ്യന്റെ ജീവിതം വച്ചല്ലേ നിന്റെ തമാശ " "ഓഹ്‌ ഇത്രപെട്ടെന്ന് അത് നിന്റെ ജീവിതം ആയോ "
"ദേ മാളു നീ വീണ്ടും തമാശിക്കല്ലേ... " "എന്റെ ശബ്ദം കുറച്ചു ഉയർന്നു " "എടാ പയ്യെ, ഇത് കോളേജ് ആണ്" "ഞാൻ പോണു " "ടാ അഖിലേ" അവൾ പുറകീന്നു വിളിച്ചു "എന്താ വാണി മിസ്സ്‌? " "ആ ഇതിനു തന്നെയാ വിളിച്ചേ നീ ഇവിടെ വച്ചു എന്നെ അങ്ങനെ വിളിച്ചാൽ മതി" "ഓഹ് ആയിക്കോട്ടെ മിസ്സ്‌ " " നീ ചൂടാവാണ്ട ഞാൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു കുറച്ചു കഴിയുമ്പോൾ മനസ്സിലാകും " "ആയിക്കോട്ടെ, അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ " "ശരി നീ പൊക്കോ ഞാൻ വൈകിട്ട് വിളിക്കാം " "ഓഹ്‌ വേണമെന്നില്ല " ഞാൻ

💬 Comments

View all comments