0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

തിരിച്ചു ക്ലാസ്സിലേക്ക് പൊന്നു, വൈകിട്ടും ഒക്കെ ലക്ഷ്മിയെ കാണാൻ ചെന്നെങ്കിലും അവൾ ഒന്നും സംസാരിച്ചില്ല വൈകിട്ട് ക്ലാസും കഴിഞ്ഞു റൂമിൽ എത്തിയപ്പോളാണ്, സീനിയർസ് ഒക്കെ ഫുട് ബോളും എടുത്തു കളിക്കാൻ പോകുന്നതു കണ്ടത്, "വരുന്നോടാ ഫുട്ബോൾ കളിക്കാൻ " ഞങ്ങളെ കണ്ടതും അരുൺ ചേട്ടൻ ചോദിച്ചു "എനിക്ക് ഫുട്ബോൾ അറിയില്ല ചേട്ടാ " "അതൊന്നും കുഴപ്പമില്ല നീ വാ " ആഷിക്കിനും ചന്തുവിനും കളിക്കാൻ അറിയാവുന്നത് കൊണ്ട് അവന്മാരും വന്നു, വിഷ്ണുവിന് അറിയില്ലെങ്കിലും അറിയാം എന്നും പറഞ്ഞാണ് നടപ്പ്, pv ക്കു ഇങ്ങനെ ഉള്ള കളികളോടൊന്നും താല്പര്യം ഇല്ലാ എന്നും പറഞ്ഞു അവൻ വന്നില്ല അന്നാണ് വിഷ്ണുവിന് പാറ്റ എന്നുള്ള പേര് ചാർത്തി കിട്ടുന്നത്, കളിക്കാൻ അറിയാത്ത ഞാൻ ഗോൾകീപ്പർ ആയി, ആഷിക്കും ചന്തുവും നന്നായി കളിക്കുന്നുണ്ട് വിഷ്ണു പന്തിന്റെ ചുറ്റും കിടന്നു വെറുതെ ഓടുന്നുണ്ട് ഒരെണ്ണം പോലും കാലിൽ കൊള്ളുന്നില്ല
അങ്ങനെ ഇരിക്കെ ഒരു സമയത്തു അവൻ നിൽക്കുന്ന ഏരിയയിൽ ബോൾ വന്നു വേറെ ആരും ആ ഭാഗത്തില്ല, ഞാൻ നോക്കുമ്പോൾ ഇവൻ ഓടിപ്പോകുന്നുണ്ട് ബോളിനടുത്തേക്ക്, ഓടിച്ചെന്നു ബോളിന്റെ മുകളിൽ കൂടെ ഉയർന്നു ചാടി അപ്പുറം എത്തി ബോളിൽ കാലു കൊണ്ടതെ ഇല്ല അത് കണ്ട ഒരു സീനിയർ ചേട്ടൻ പറഞ്ഞതാണ് "നോക്കെടാ ആ ചെക്കൻ ബോളിന്റെ മേലേക്കൂടെ പാറ്റയെപോലെ പറക്കുന്നു " അങ്ങനെ വീണ പേരാണ് പാറ്റ. പിറ്റേന്ന് ക്ലാസ്സ്‌സിലേക്കു പോകുന്നവഴിക്കു കുറെ ചേട്ടന്മാർ കാവി കൊടിയൊക്കെ കയ്യിൽ പിടിച്ചു നിൽപ്പുണ്ട് “ഡാ കണ്ടിട്ട് ഇന്ന് സ്ട്രൈക്ക് ആണെന്ന് തോന്നുന്നു. കോളേജ് തുടങ്ങി ആദ്യത്തെ

💬 Comments

View all comments