പ്രാണേശ്വരി 4
Praneswari Part 4 | Author : Professor | Previous Part

ഈ ഭാഗം കുറച്ചു വൈകി എന്നറിയാം അതിനു എല്ല്ലാവരോടും ക്ഷമ ചോദിക്കുന്നു, അനിയത്തിപ്രാവ് വരാൻ വൈകിയതിനാലാണ് അങ്ങനെ സംഭവിച്ചത് ,ഇനി ഇങ്ങനെ വൈകിക്കാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം..
നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല, ഇതുവരെ നൽകിയ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️
**********.***********
"നിന്നോട് ഞാൻ എപ്പോഴെങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞോ "
ഞാൻ ഒന്നും മിണ്ടിയില്ല
"ഡാ അഖിലേ നിന്നോട് സംസാരിക്കാൻ നല്ല രസമാണ് അതുകൊണ്ടാണ് നിന്നോട് ഞാൻ എപ്പോളും സംസാരിക്കുന്നതു, അല്ലാതെ നിന്നോട് ഇഷ്ടമുണ്ടായിട്ടല്ല"
ആ വാക്കുകൾ എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്, ഞാൻ പിന്നെ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു
ഞാൻ തിരിച്ചു ക്ലാസ്സിൽ കേറി, എന്റെ മുഖം കണ്ടു എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായിട്ടാവണം അവന്മാർ കാര്യം ചോദിച്ചു
" എന്ത് പറ്റി മുത്തേ, പോയപോലെ അല്ലല്ലോ വരവ് "
മാളുച്ചേച്ചീടെ വീട്ടിൽ പോയേപ്പിന്നെ ഇവർ എന്നെ മുത്തെന്നെ വിളിക്കു .
" എന്ത് പറ്റാനാടാ എല്ലാ പ്രതീക്ഷയും പോയി, അവൾക്കു ആ നിതിനെ ഇഷ്ടമാണെന്ന് "
" ഏതു നിതിൻ നിന്നെ തല്ലിയവനോ "
ഒരു സ്വാന്തനം പ്രതീക്ഷിച്ചു നിന്നെ എന്നെ അവർ വരവേറ്റത് ഒരു കൂട്ട ചിരിയോടെയായിരുന്നു.
"ആ ആപ്പോ ഇന്ന് വെള്ളം അടിക്കാൻ ഒരു കാരണമായി "
" പോ മൈ#*#&&# മനുഷ്യൻ ഇവിടെ പ്രാന്തെടുത്തു നിക്കുമ്പോഴാ അവന്റെ ഒക്കെ
💬 Comments
View all comments