Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
പിന്നെ ചെറിയ ദേഷ്യം ഒക്കെ വന്നു തുടങ്ങും "
"ok സെറ്റ് "
"എടാ നീ അനുഷ മിസ്സിന്റെ കല്യാണത്തിന് പോണുണ്ടോ,"
"ആ പോണുണ്ട്, അവളുടെ അമ്മയും അനിയത്തിയും വരുന്നുണ്ട് എന്ന് പറഞ്ഞു അവരെ ഒന്ന് പരിചയപ്പെടണം"
"എടാ, അപ്പൊ നീ കാര്യമായിട്ടാണോ "
"ആ പിന്നെ നീ എന്താ കരുതിയെ, ഞാൻ ഇത്രയും കാലം ഒരു പെണ്ണിന്റെയും പിന്നാലെ പോയിട്ടില്ല ഇവളാ ആദ്യത്തെ, അവസാനത്തെയും ഇവൾ തന്നെ ആകണം എന്നാണ് ആഗ്രഹം "
"ആ അപ്പൊ all the best, ഞങ്ങൾ ഉണ്ടാവും കൂടെ "
"ഞങ്ങളോ ആരാണീ ഞങ്ങൾ "
"ഞാനും അലീനയും, "
"അപ്പൊ നീയിതു അലീനയോടു പറയുമോ "
"പറയും, ഞാൻ എല്ലാം അവളോട് പറയും. നീ പേടിക്കണ്ട അവൾ ആരോടും പറയില്ല "
"ok നിന്റെ ഇഷ്ടം "
പിന്നെ അടുത്ത ഞായർ ആകാനുള്ള കാത്തിരിപ്പായിരുന്നു, ഇത്ര നീളമുള്ള ഒരാഴ്ച എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, ചിലപ്പോ അതിങ്ങനെ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും. ഈ ഒരാഴ്ച മുഴുവൻ ഞാൻ ലക്ഷ്മിയുടെ മുന്നിൽക്കൂടെ ഇന്ദുവിനെയും നോക്കി നടക്കുകയായിരുന്നു അത് കാണുമ്പോ ആദ്യം അവൾക്കു ചിരി ആയിരുന്നു, പിന്നെ ആ ചിരിയൊക്കെ മാഞ്ഞു തുടങ്ങി
അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം എത്തി, ഞങ്ങൾ കല്യാണത്തിന് പോകാൻ തയാറായി വന്നു, എല്ലാവരും ഒരേ തരം ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് ,ആഷികിനും pv ക്കും ബൈക്ക് ഉള്ളത് കൊണ്ട് ഞങ്ങൾ എല്ലാം ബൈക്കിനാണ് പോയതു ...
കല്യാണത്തിന് കോളേജിൽ നിന്നും അതികം കുട്ടികൾ ഒന്നും വന്നിട്ടില്ല.വന്നിട്ടുള്ളവരിൽ
💬 Comments
View all comments