Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
ക്ലാസ്സിന്റെ തൊട്ടു ചേർന്ന് തന്നെയാണ് അവളുടെ ക്ലാസ്സ്. നേരെ അവളുടെ ക്ലാസ്സിലേക്ക് ചെന്നു അവളെ കൈ കാട്ടി വിളിച്ചു പുറത്തിറക്കി
" എന്താടാ "
" എടി ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാണ് "
" ആ നീ പറ "
"ഈ കാര്യം എനിക്കും പിന്നെ എന്റെ ഫ്രണ്ട്‌സ് നും മാത്രേ അറിയൂ. ഇപ്പൊ നിന്നോടും പറയാൻ പോകുവാ "
"നീ കാര്യം പറയടാ "
" നീ ഇത് വേറെ ആരോടും പറയരുത്, എനിക്ക് നിന്റെ സഹായം ആവശ്യമാണ് അതുകൊണ്ടാണ് ഞാൻ നിന്നോടിത് പറയുന്നത് "
"ഞാൻ ആരോടും ഒന്നും പറയില്ല, നീ കാര്യം പറയ് "
ഞാൻ അവളോട് ഉള്ള കാര്യം മുഴുവൻ പറഞ്ഞു
"പെട്ടന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ നീയാണ് വന്നത്, അത് മാത്രമല്ല എനിക്ക് ഇവിടെ ആകെ അറിയാവുന്ന പെൺകുട്ടി നീയാണ്, അതുകൊണ്ടാ നിന്റെ പേര് പറഞ്ഞത് ഒന്നും തോന്നല്ലേട്ടോ "
"നിന്റെ കളിയൊക്കെ കൊള്ളാമായിരുന്നു. എന്റെ പേര് പറയുന്നത് വരെ എന്റെ പേര് പറഞ്ഞപ്പോ എല്ലാം നിന്റെ കയ്യീന്ന് പോയി "
" അതാ എനിക്കും മനസ്സിലാവാതെ, അത്രയും നേരം വിഷമിച്ചു നിന്നവൾ പെട്ടെന്നെങ്ങനെ മാറി "
" സിമ്പിൾ, എന്റെ കല്യാണം ഉറപ്പിച്ചതാണ് "
അത് കേട്ടപ്പോൾ എല്ലാം മനസ്സിലായി
"അടിപൊളി അപ്പൊ അതാണ് കാര്യം, ഇനീപ്പോ എന്ത് ചെയ്യും "
" എന്ത് ചെയ്യാൻ, നീ എന്റെ പുറകെ തന്നെയാണ് എന്ന് പറ ആദ്യമൊക്കെ അവൾക്കു കുഴപ്പം ഉണ്ടാവില്ല പിന്നെ
💬 Comments
View all comments