0%

Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]

എല്ലാം ഒന്ന് ഉറപ്പിക്കണമല്ലോ ചിലപ്പോ വെറുതെ ഫ്രണ്ട്‌സ് ആണെങ്കിലോ ഞാൻ അവരുടെ സംസാരം കേൾക്കാൻ പറ്റുന്ന രീതിയിൽ അടുത്ത് നിന്നു , കാണിക്കുന്നത് തറ പരിപാടി ആണെങ്കിലും സംഭവം സത്യമാണെങ്കിൽ ഭാവിയിൽ ഗുണം ചെയ്യും "നീ നിന്റെ കൂട്ടുകാരുടെ കൂടെ അല്ലെ ഫുൾ ടൈം, നിനക്ക് എന്നെ വേണ്ടല്ലോ " "എടി അത് കോളേജിൽ വച്ചല്ലേ, അല്ലാതെ എനിക്ക് കോളേജിൽ വച്ചു കാണുമ്പോൾ എന്റെ അനുമോളെ എന്നും വിളിച്ചു കെട്ടിപ്പിടിക്കാൻ പറ്റുമോ? " അനുചേച്ചി ഫുൾ കലിപ്പിലാണ്, അരുൺ ചേട്ടൻ ആളെ തണുപ്പിക്കാൻ നോക്കുകയാണ്, ഇനി ഇവിടെ നിന്നാൽ അവരുടെ പ്രണയ സല്ലാപം മുഴുവൻ കാണേണ്ടി വരും "അരുൺ ചേട്ടാ " പുള്ളി എന്നെക്കണ്ടതും ഒന്ന് ഞെട്ടി "ആഹ് നീയോ, നീയെന്താ ഇവിടെ " "ചേട്ടനെന്താ ഇവിടെ, ചേട്ടന്റെ കൂട്ടുകാർ ആരും വന്നിട്ടില്ലല്ലോ " "ഞാൻ കോളേജ് യൂണിയൻ ന്റെ പ്രധിനിധി ആയി വന്നതാടാ " ആള് പോളി യൂണിയൻ സെക്രട്ടറി ആണ് "അപ്പൊ. ഈ ചേച്ചിയോ " "ഇവളെ ഞാൻ ഇവിടെ വച്ചു കണ്ടതാ, അപ്പൊ വെറുതെ സംസാരിച്ചതാ " ആള് വീണിടത്തു കിടന്നു ഉരുളുകയാണ്
" ദേ ചേട്ടാ പുറത്തു മണ്ണ് പറ്റിയിരിക്കുന്നു " "എവിടെയാടാ " പുള്ളി ഞാൻ കാര്യമായി പറഞ്ഞതാണ് എന്ന് കരുതി ഷിർട്ടിന്റെ പുറത്തു ഒക്കെ തട്ടുകയാണ്, കുറച്ചുകഴിഞ്ഞാണ് പുള്ളിക്ക് ഞാൻ പറഞ്ഞതിന്റെ അർഥം മനസ്സിലായത് " ഓ നീ എന്നെ ഊതിയതാണല്ലേ, നീ ഇവിടെ വന്നിട്ട് കുറെ നേരം ആയോ " "ഒരു 10മിനിറ്റ്, പക്ഷെ കാര്യങ്ങൾ ഒക്കെ ഏകദേശം മനസ്സിലായി " ഞാൻ പറഞ്ഞത് കേട്ടു അവർ കണ്ണിൽ കണ്ണിൽ നോക്കുകയാണ്, "പെണ്ണിന് പകരം ഇരുമ്പിനെ പ്രേമിച്ചവർ അല്ലെ.. എന്നിട്ട് ഒളിച്ചും പാത്തും ഇതാണ് പരിപാടി " "ഇപ്പോഴും വല്യ മാറ്റം ഒന്നും ഇല്ലടാ, ഞാൻ പ്രേമിച്ചതു പെണ്ണിന് പകരം ഇരുമ്പിനെ ആണോ എന്നെനിക്കു സംശയം ഉണ്ട് " പുള്ളി അതിനിടക്ക് അനുചേച്ചിക്കിട്ടു ഒന്ന് കൊട്ടി, അതിനുള്ളത് അപ്പൊ തന്നെ കിട്ടിയെന്നു ഒരു കരച്ചിൽ കേട്ടപ്പോൾ മനസ്സിലായി, ആ

💬 Comments

View all comments