0%

Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]

അമ്മയോടൊന്നും പറയില്ല " അത് കേട്ടപ്പോൾ എനിക്ക് ഒരു ചെറിയ സമാധാനം കിട്ടി "വേറൊന്നും അല്ല നിന്റെ ചേച്ചി എന്നെ കുറെ നാളായി ഇട്ടു ചുറ്റിക്കുന്നു" "ഹ്മ്മ് എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്, ഏട്ടൻ മാത്രമല്ല അവളും ഈയിടക്കായി ഏട്ടനെക്കുറിച്ചു മാത്രമേ സംസാരിക്കാറുള്ളു. " അതെനിക്ക് കുറച്ചു സന്തോഷം തരുന്ന വാർത്തയായിരുന്നു. "ആണോ അവൾ എന്ത് പറഞ്ഞു " "ഏട്ടന് ഫസ്റ്റ് ഡേ തല്ലുകിട്ടിയതും, ഏട്ടൻ അവളെ ഒരിക്കൽ രണ്ടു വായിനോക്കികളുടെ കയ്യിൽ നിന്ന് രക്ഷിച്ചതും എല്ലാം പറഞ്ഞു " "അത് പിന്നെ ഫസ്റ്റ് ഡേ അല്ലെ എന്ന് കരുതിയിട്ടാ അല്ലെങ്കിൽ ഞാൻ തിരിച്ചു തല്ലിയേനെ " "ഉവ്വ,...." "ആ അതെന്തെങ്കിലും ആകട്ടെ, നിന്റ ചേച്ചീടെ ഡേറ്റ് ഓഫ് ബർത്ത് എന്നാ? " " പറഞ്ഞു തന്നാൽ എനിക്കെന്തു വാങ്ങിത്തരും? " അവൾ ബാർഗൈൻ ചെയ്യുകയാണ്, സമ്മതിക്കാതെ രക്ഷയില്ലല്ലോ "നിനക്കെന്തു വേണം പറഞ്ഞോ, ഈ ഏട്ടൻ വാങ്ങിത്തരും "
"എനിക്ക് ഇപ്പൊ ഒന്നും വേണ്ട, ഞാൻ പറയുമ്പോൾ വാങ്ങി തന്നാൽ മതി " "ok എന്നാൽ പറ " "6-7-1995അതാണ്‌ അവളുടെ ഡേറ്റ് ഓഫ് ബർത്ത്, ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു" അത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി, എന്തെങ്കിലും നല്ല ഗിഫ്റ്റ് കൊടുത്തു അവളെ ഇമ്പ്രെസ്സ് ചെയ്യണം "ok ചക്കരെ താങ്ക്സ് " "താങ്ക്സ് ഒക്കെ മടക്കി പോക്കറ്റിൽ വച്ചോ, സ്നേഹം മാത്രം മതി " അവളുടെ ഈ വർത്തമാനം കാണുമ്പോൾ പാറ്റയുടെ.... അല്ല എന്റെ അനിയത്തി വിദ്യയെ ഓര്മവരുന്നു, അവളെ കിട്ടിയതിൽ പിന്നെ ഒരു അനിയത്തി

💬 Comments

View all comments