0%

Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]

ഇല്ലാത്തതിന് ഞാൻ വിഷമിച്ചിട്ടില്ല, അതൊക്കെ ആലോചിച്ചപ്പോൾ ചുണ്ടിൽ അറിയാതെ ഒരു ചിരി വന്നു "എന്താ ഏട്ടാ ചിരിക്കൂന്നേ " "ഒന്നൂല്ലടാ, എനിക്ക് നിന്നെപ്പോലെ വേറൊരു അനിയത്തി കൂടെ ഉണ്ട് അതിനെപ്പറ്റി ആലോചിച്ചതാ " "എന്നിട്ട് ഏട്ടന് ഒരു ചേച്ചി മാത്രേ ഉള്ളു എന്നാണല്ലോ ലച്ചു പറഞ്ഞത് " അവളെ വീട്ടിലും ലച്ചു എന്നാണ് വിളിക്കുന്നത്‌ എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു, അല്ലെങ്കിലും അങ്ങനെ ആണല്ലോ ലക്ഷ്മി ലച്ചുവാകും, അർച്ചന അച്ചുവാകും, കൃഷ്ണ കിച്ചുവാകും എന്തൊരു ക്‌ളീഷേ ആണല്ലേ "എന്താ ഏട്ടാ കുറച്ചായല്ലോ ആലോചിക്കുന്നു " ദുർഗ്ഗയുടെ ഒച്ച കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്നും പുറത്തു വരുന്നത് "ഒന്നൂല്ലടാ, നീ വിദ്യയെ കുറിച്ചല്ലേ ചോദിച്ചത്, അവൾ എന്റെ അനിയത്തിയാണ് എന്നുവച്ചാൽ എന്റെ ചങ്കിന്റെ അനിയത്തി " "ഓ, അപ്പൊ ഞാനും ഒരു അനിയത്തിയായല്ലേ " "പിന്നെ, നീ എന്റെ അനിയത്തി അല്ലെ " ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ലക്ഷ്മിയും അമ്മയും തിരിച്ചുവന്നു "മോനെ എന്നാ ഞങ്ങൾ അങ്ങോട്ട്‌ പൊയ്ക്കോട്ടേ, വേറൊരു കല്യാണം കൂടെ ഉണ്ട് അവിടെയും ഒന്ന് മുഖം കാണിക്കണം " "ശരിയമ്മേ അങ്ങനെ ആകട്ടെ, പിന്നെ കാണാം " "അപ്പൊ ശരിയേട്ടാ, പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട " ദുർഗ അവളുടെ ഗിഫ്റ്റിന്റെ കാര്യം ഓർമിപ്പിക്കുകയാണ് "ഇല്ലടാ മറക്കൂല്ല" "എന്താ രണ്ടുപേരും കൂടെ ഒരു സീക്രെട് " ഞങ്ങൾ സംസാരിക്കുന്നതു കേട്ടിട്ട് അമ്മ ചോദിച്ചു "ഒന്നൂല്ല, അമ്മ വാ നമുക്ക് പോകാം" ദുർഗ വേറൊന്നും പറയാൻ സമ്മതിക്കാതെ അമ്മയെയും കൂട്ടി നടന്നു "ലക്ഷ്മീ " "എന്താടാ

💬 Comments

View all comments