Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
അടിയാണ്, എന്നിട്ട് രണ്ടും കൂടെ ഇവിടെ വന്നു ശൃംഗരിച്ചു കൊണ്ട് നിൽക്കുവാണ്, എന്നാലും എല്ലാം ഒന്ന് ഉറപ്പിക്കണമല്ലോ ചിലപ്പോ വെറുതെ ഫ്രണ്ട്‌സ് ആണെങ്കിലോ
ഞാൻ അവരുടെ സംസാരം കേൾക്കാൻ പറ്റുന്ന രീതിയിൽ അടുത്ത് നിന്നു , കാണിക്കുന്നത് തറ പരിപാടി ആണെങ്കിലും സംഭവം സത്യമാണെങ്കിൽ ഭാവിയിൽ ഗുണം ചെയ്യും
"നീ നിന്റെ കൂട്ടുകാരുടെ കൂടെ അല്ലെ ഫുൾ ടൈം, നിനക്ക് എന്നെ വേണ്ടല്ലോ "
"എടി അത് കോളേജിൽ വച്ചല്ലേ, അല്ലാതെ എനിക്ക് കോളേജിൽ വച്ചു കാണുമ്പോൾ എന്റെ അനുമോളെ എന്നും വിളിച്ചു കെട്ടിപ്പിടിക്കാൻ പറ്റുമോ? "
അനുചേച്ചി ഫുൾ കലിപ്പിലാണ്, അരുൺ ചേട്ടൻ ആളെ തണുപ്പിക്കാൻ നോക്കുകയാണ്, ഇനി ഇവിടെ നിന്നാൽ അവരുടെ പ്രണയ സല്ലാപം മുഴുവൻ കാണേണ്ടി വരും
"അരുൺ ചേട്ടാ "
പുള്ളി എന്നെക്കണ്ടതും ഒന്ന് ഞെട്ടി
"ആഹ് നീയോ, നീയെന്താ ഇവിടെ "
"ചേട്ടനെന്താ ഇവിടെ, ചേട്ടന്റെ കൂട്ടുകാർ ആരും വന്നിട്ടില്ലല്ലോ "
"ഞാൻ കോളേജ് യൂണിയൻ ന്റെ പ്രധിനിധി ആയി വന്നതാടാ "
ആള് പോളി യൂണിയൻ സെക്രട്ടറി ആണ്
"അപ്പൊ. ഈ ചേച്ചിയോ "
"ഇവളെ ഞാൻ ഇവിടെ വച്ചു കണ്ടതാ, അപ്പൊ വെറുതെ സംസാരിച്ചതാ "
ആള് വീണിടത്തു കിടന്നു ഉരുളുകയാണ്
" ദേ ചേട്ടാ പുറത്തു മണ്ണ് പറ്റിയിരിക്കുന്നു "
"എവിടെയാടാ "
പുള്ളി ഞാൻ കാര്യമായി പറഞ്ഞതാണ് എന്ന് കരുതി ഷിർട്ടിന്റെ പുറത്തു ഒക്കെ തട്ടുകയാണ്, കുറച്ചുകഴിഞ്ഞാണ് പുള്ളിക്ക് ഞാൻ പറഞ്ഞതിന്റെ അർഥം മനസ്സിലായത്
" ഓ നീ എന്നെ ഊതിയതാണല്ലേ, നീ ഇവിടെ
💬 Comments
View all comments