0%

Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]

വന്നിട്ട് കുറെ നേരം ആയോ " "ഒരു 10മിനിറ്റ്, പക്ഷെ കാര്യങ്ങൾ ഒക്കെ ഏകദേശം മനസ്സിലായി " ഞാൻ പറഞ്ഞത് കേട്ടു അവർ കണ്ണിൽ കണ്ണിൽ നോക്കുകയാണ്, "പെണ്ണിന് പകരം ഇരുമ്പിനെ പ്രേമിച്ചവർ അല്ലെ.. എന്നിട്ട് ഒളിച്ചും പാത്തും ഇതാണ് പരിപാടി " "ഇപ്പോഴും വല്യ മാറ്റം ഒന്നും ഇല്ലടാ, ഞാൻ പ്രേമിച്ചതു പെണ്ണിന് പകരം ഇരുമ്പിനെ ആണോ എന്നെനിക്കു സംശയം ഉണ്ട് " പുള്ളി അതിനിടക്ക് അനുചേച്ചിക്കിട്ടു ഒന്ന് കൊട്ടി, അതിനുള്ളത് അപ്പൊ തന്നെ കിട്ടിയെന്നു ഒരു കരച്ചിൽ കേട്ടപ്പോൾ മനസ്സിലായി, ആ ചേച്ചി ഹീലുള്ള ചെരിപ്പിട്ടു പുള്ളിയുടെ കാലിനിട്ടു ചവിട്ടിയാണ് "പിന്നെ നീ ഇത് വേറെ ആരോടും പറയാൻ നിക്കണ്ട " "ഞാൻ ആരോടും പറയില്ല, പക്ഷെ നാളെ എനിക്കും ഇങ്ങനെ ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കണം " "അപ്പൊ എന്തോ ഒപ്പിക്കുന്നുണ്ട്,... ശരി നടക്കട്ടെ " "എന്നാൽ പിന്നെ നിങ്ങൾ തുടർന്നോ, ഞാൻ പോയ്‌ അവന്മാരെ കണ്ടുപിടിക്കട്ടെ " ഞാൻ അവരെ അവരുടെ വഴിക്കു വിട്ടിട്ടു നമ്മുടെ ടീമിനെ വീണ്ടും തപ്പാൻ തുടങ്ങി, അവസാനം കണ്ടുപിടിച്ചു എല്ലാം കൂടെ ഫോട്ടോ എടുക്കുന്ന സ്ഥലത്തുണ്ട്, വന്നിരിക്കുന്ന പെണ്ണുങ്ങളെ മുഴുവൻ വായിൽ നോക്കുകയാണ് ഞാനും പോയി അവരുടെ ഒപ്പം കൂടെ ആ നിൽപ്പ് നില്കുന്നതിനിടയിൽ തലയിൽ ഒരു കൊട്ടുകിട്ടി, നല്ലരീതിയിൽ വേദനയെടുത്തു വായിൽ വന്നത് തിരിയാണ് "ഏതു മൈ.... " അത്രയും പറഞ്ഞു കഴിഞ്ഞാണ് ആളെ കാണുന്നത്, മാളുചേച്ചി. woow ഇന്നത്തേക്കുള്ള വകയായി ഞാൻ പറയാൻ വന്നത് മനസ്സിലായത് പോലെ അവൾ എന്നെ നോക്കി

💬 Comments

View all comments