0%

Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]

ദഹിപ്പിക്കുകയാണ് "നീ നോക്കി പേടിപ്പിക്കുവോന്നും വേണ്ട പെട്ടന്ന് വേദനയെടുത്തപ്പോൾ വിളിച്ചതാണ് " "വേദനയെടുത്താൽ ഇങ്ങനെ ആണോ വിളിക്കുന്നത്‌ " "ആ നീ അത് വിട്, നീ എപ്പോഴാ വന്നത് " "ഇപ്രാവശ്യത്തേക്കു വിട്ടിരിക്കുന്നു ഇനി നിന്റെ വായിൽ നിന്നും ഇങ്ങനെ എന്തെങ്കിലും കേട്ടാൽ ബാക്കി ഞാൻ പറയാം " "ആ ഇനി വിളിക്കില്ല, നീ എപ്പോഴാ വന്നേ അത് പറ " "നീയൊക്കെ ആ പിള്ളേരുടെ ചോര ഊറ്റുന്ന സമയത്തെ വന്നു, കണ്ടില്ലേ ഞാൻ വന്നത് പോലും അറിയാതെ വായിനോക്കുന്നതു " ശരിയാണ് ഇവള് വന്നത് പോലും ആ മണ്ടന്മാർ അറിഞ്ഞിട്ടില്ല, "ടാ മക്കളെ മതിയെടാ നോക്കിയത്, കുറച്ചുനേരം റസ്റ്റ്‌ എടുക്കു "
ഒരു സ്ത്രീ ശബ്ദം കേട്ടതുകൊണ്ടാവും അവന്മാർ ഞെട്ടി തിരിഞ്ഞുനോക്കി.മാളുവിനെ കണ്ടതും അവന്മാർ ഒന്ന് ചമ്മി "അതെ മിസ്സേ ഞങ്ങൾ ഈ ഫോട്ടോ എടുക്കുന്നത് നോക്കുവായിരുന്നു, ഞങ്ങൾക്ക് ഫോട്ടോഗ്രഫി ഭയങ്കര ഇഷ്ടമാണ് " "അത് മനസ്സിലായി " "മിസ്സെപ്പോ വന്നു" "ഞാൻ വന്നിട്ട് വർഷം കുറച്ചായി മക്കളെ, അതുകൊണ്ടു തന്നെ നിന്റെയൊക്കെ ഫോട്ടോഗ്രഫിയോടുള്ള ഇന്ട്രെസ്റ്റും മനസ്സിലാവും " പിന്നെ അവർ ഒന്നും പറയാൻ നിന്നില്ല പറഞ്ഞാൽ ഇനിയും കിട്ടും എന്ന് മനസ്സിലായിക്കാണും, പിന്നെ ഫുൾ ടൈം ഒരുമിച്ചായിരുന്നു, കല്യാണവും കൂടി ഭക്ഷണവും കഴിച്ചു ഫോട്ടോയും എടുത്തിട്ടാണ് പോന്നത്, അരുൺ ചേട്ടനെയും അനുചേച്ചിയെയും പിന്നെ കണ്ടില്ല, നേരത്തെ മുങ്ങിയിട്ടുണ്ടാവും കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക്‌ പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും

💬 Comments

View all comments