Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
!
എന്നെ കണ്ടതും അവൾ ദേഷ്യത്തിലായി, അവൾ മറുപടി ഒന്നും പറഞ്ഞില്ല, ഞാൻ രണ്ടും കല്പിച്ചു അവളുടെ അടുത്തേക്ക് ചെന്ന്
" ചേച്ചി "
" ചേച്ചി ഒക്കെ അങ്ങ് വീട്ടിൽ,"
" എടി ചേച്ചി ഞാൻ അപ്പോളത്തെ ദേഷ്യത്തിന് അറിയാതെ പറഞ്ഞതല്ലേ, അതിനു എല്ലാവരുടെയും മുന്നിൽ വച്ചു മാപ്പും പറഞ്ഞു പിന്നെന്താ "
എന്റെ ശബ്ദത്തിലെ ഇടർച്ച കേട്ടിട്ടാവണം അവൾ എന്നെ ഒന്ന് നോക്കി
" നിനക്ക് മാത്രമല്ലെ ദേഷ്യവും സങ്കടവും ഉള്ളു, വേറെ ആർക്കും ഇല്ലല്ലോ, നീ അങ്ങനെ ഇറങ്ങിപ്പോയപ്പോൾ എനിക്ക് കരച്ചിൽ വന്നതാ പിന്നെ ക്ലാസ്സിൽ നിന്ന് കരയാൻ പാടില്ലല്ലോ, അതുകൊണ്ട് മാത്രം കരഞ്ഞില്ല "
"ഡീ നേടി വേണേൽ എന്നെ രണ്ടു തല്ലു തല്ലിക്കൊ, എന്നാലും ഒന്നും മിണ്ടാതെ ഇരിക്കല്ലേ "
" ആ അതൊക്കെ പോട്ടെ നീ എന്തിനാ അപ്പോ ദേഷ്യപ്പെട്ടതു? "
ഞാൻ അവളോട് നടന്നത് എല്ലാം പറഞ്ഞു
അവൾ വീണ്ടും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി
" വീണ്ടും തുടങ്ങി അവളുടെ കൊലച്ചിരി"
"ഞാൻ ചിരിക്കും "
അതും പറഞ്ഞു അവൾ വീണ്ടും ചിരിക്കുകയാണ്
" എന്ന നീ ചിരിക്കു ഞാൻ പോണു, എനിക്ക് കുറച്ചു പരിപാടി ഉണ്ട് "
" ആ നീ ചെല്ല് എനിക്കും കുറച്ചു പണി ഉണ്ട് "
അവിടുന്ന് നേരെ ഞാൻ അവന്മാരുടെ അടുത്തേക്ക് ചെന്ന് നടന്നത് മുഴുവൻ പറഞ്ഞു,
എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും അവർക്കൊരു സന്തോഷവും ഇല്ല
"എന്താടാ തെണ്ടികളെ നിങ്ങൾക്കൊരു സന്തോഷം ഇല്ലാത്തത്, "
"പിന്നെ ഒരു അടിക്കുള്ള
💬 Comments
View all comments