Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
വക ഒത്തതാ അത് പോകുമ്പോൾ സന്തോഷിക്കണോ "
അവന്മാർക്ക് വെള്ളമടി നടക്കാത്തതിന്റെ വിഷമം ആണ്
" അതിനെന്താ ഇതിന്റെ സന്തോഷത്തിനു നമ്മൾ അടിക്കുന്നു "
" ആ അങ്ങനെ ആണെങ്കിൽ ok"
ഉച്ചകഴിഞ്ഞു ഫുൾ workshop practice ആയിരുന്നു അതുകൊണ്ട് അവളെ കാണാൻ പറ്റിയില്ല
ക്ലാസ്സ് കഴിഞ്ഞതും നേരെ ക്യാന്റീനിലേക്കു വിട്ടു, അവൾ അവിടേക്കു വരും എന്നെനിക്കു ഉറപ്പായിരുന്നു, പ്രതീക്ഷിച്ച പോലെ തന്നെ അവൾ വന്നു കൂടെ രണ്ടു പുതിയ ആളുകൾ കൂടെ ഉണ്ടായിരുന്നു
" ഹായ് അലീനാ "
പാറ്റ ലക്ഷ്മിയുടെ കൂടെ വന്ന പെണ്ണിനോടാണ്
"ഹായ് വിഷ്ണു "
പിന്നെ അവർ തമ്മിൽ പൊരിഞ്ഞ സംസാരം, ഇവൻ ഇതൊക്കെ എപ്പോ പരിചയപ്പെട്ടോ എന്തോ
അപ്പോഴാണ് ഞാൻ ലക്ഷ്മിയുടെ കൂടെ നിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിക്കുന്നതു, അവളെ കണ്ടപ്പോൾ ഒരു ഐഡിയ തോന്നി
" ഹായ് ഞാൻ അഖിൽ "
"ഇന്ദു "
അവൾ സ്വന്തമായി പരിചയപ്പെടുത്തി
പിന്നെ ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു ലക്ഷ്മി ഇതൊക്കെ നോക്കിക്കൊണ്ടു നിൽപ്പുണ്ട് പിന്നെ അലീനയും പാറ്റയും വന്നു ഞങ്ങളോടൊപ്പം കൂടി
ലക്ഷ്മിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി സംസാരിച്ചതാണെങ്കിലും ആ സമയം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി, ഞങ്ങൾ സംസാരിക്കുന്നതു അവൾക്കു അത്ര സുഖിക്കുന്നില്ല
" നിങ്ങൾ വരുന്നുണ്ടോ പോകാൻ സമയമായി "
അവൾ ആ പിള്ളേരോട് ചൂടായി
"ആ പോകാം ചേച്ചി "
അവളുടെ ശബ്ദം ഉയർന്നപ്പോൾ ഇന്ദു പേടിച്ചു എന്ന് തോന്നുന്നു
" അപ്പൊ ശരിയടാ പാറ്റെ നാളെ കാണാം "
പെട്ടെന്ന് തന്നെ അലീനക്കും വിഷ്ണു
💬 Comments
View all comments