Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
മാറി പാറ്റയായി
"ആ ശരിയെടി "
ഞാൻ ലക്ഷ്മിയെ ചൂടാക്കാൻ തീരുമാനിച്ചു
"അപ്പൊ നാളെ കാണാം ലക്ഷ്മി ചേച്ചി "
അവൾ ദേഷ്യപ്പെട്ടു ഒന്ന് തിരിഞ്ഞു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല,
ഞങ്ങൾ തിരിച്ചു റൂമിൽ എത്തുമ്പോൾ അരുൺ ചേട്ടൻ പുറത്തു നിന്ന് ആർക്കോ ഫോൺ ചെയ്യുന്നുണ്ട്, ഞങ്ങളെ കണ്ടതും ഫോൺ കട്ടുചെയ്തു, അപ്പോഴേ എനിക്കെന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തു
"ഡാ നിങ്ങൾ ഇപ്പോളാണോ വരുന്നത്, കോളേജ് കഴിഞ്ഞിട്ട് നേരം കൊറേ ആയല്ലോ "
" ഞങ്ങൾ ക്യാന്റീനിൽ ആയിരുന്നു ചേട്ടാ "
"ഇത്രയും നേരമോ, എന്തായിരുന്നു പരിപാടി "
"ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ലക്ഷ്മി ഒക്കെ വന്നത്, പിന്നെ അവരോടു സംസാരിച്ചു സമയം പോയതറിഞ്ഞില്ല "
" ഏതു ലക്ഷ്മി, ഇലക്ട്രോണിക്സ് ലെയോ? "
"ആ അതെ ചേട്ടാ "
"മ്മ് ശരി കേറിപ്പോ "
പിന്നെ ഒന്നും മിണ്ടാതെ ഞങ്ങൾ കയറിപ്പോയി, അന്നത്തെ രാത്രിയും മദ്യപാനവും ആയി കടന്നു പോയി
പിറ്റേന്ന് കാലത്ത് കോളേജിൽ ചെല്ലുമ്പോൾ എന്നും നിക്കാറുള്ള സ്ഥലത്തു തന്നെ നില്പുണ്ട് ആള്, എന്നെ കണ്ടതും ഒന്ന് ചിരിച്ചു
"ഡാ അഖിലേ "
" എന്താ ചേച്ചി "
" ദൈവത്തെ ഓർത്തു ഈ ചേച്ചി വിളി ഒന്ന് നിർത്തുമോ "
"ചേച്ചി എന്റെ സീനിയർ അല്ലെ "
ഞാൻ മാക്സിമം വെറുപ്പിക്കുകയാണ്
"ഞാൻ സീനിയർ ആണെന്ന് ഇപ്പോഴാണോ ഓർമവന്നത് "
" ഞാൻ ഇന്നലെ കൊറേ നേരം ആലോചിച്ചു, ചേച്ചി പറഞ്ഞതാ ശരി നമ്മൾ തമ്മിൽ ചേരില്ല
💬 Comments
View all comments