Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
ചേച്ചി എന്നെക്കാൾ മൂത്തതല്ലേ "
ഞാൻ ഇതൊക്കെ പറയുമ്പോൾ അവളുടെ മുഖം കടന്നൽ കുത്തിയത് പോലെ ആയി
" നീ എന്നെ ചേച്ചി എന്ന് വിളിക്കണ്ട ലക്ഷ്മി എന്ന് വിളിച്ചാൽ മതി ".
"അയ്യോ അപ്പൊ നിതിൻ ചേട്ടൻ കേട്ടാലോ "
"എടാ ഞാൻ ചുമ്മാ പറഞ്ഞതാ എനിക്കവനെ ഇഷ്ടമല്ല "
"ഇന്നലെ അങ്ങനെ അല്ലല്ലോ പറഞ്ഞത് "
"അത് നിന്നെ വെറുതെ പറ്റിക്കാൻ പറഞ്ഞതല്ലേ "
" ആണോ ഞാൻ ചേച്ചി കാര്യമായി പറഞ്ഞതാണെന്ന് കരുതി വേറെ ആളെ നോക്കാൻ തുടങ്ങി "
" അപ്പൊ നീ എന്നെക്കാൾ നല്ല കുട്ടിയെ ഇവിടെ കണ്ടില്ല എന്ന് പറഞ്ഞിട്ടോ "
"അതിപ്പോഴും കണ്ടില്ല, നമുക്ക് വിശക്കുമ്പോൾ ചിലപ്പോൾ ബിരിയാണി കിട്ടണം എന്നാഗ്രഹിക്കും എന്ന് വച്ചു കിട്ടിയത് ചോറാണെങ്കിൽ കഴിക്കാതെ ഇരിക്കുമോ "
നല്ല ചീഞ്ഞ ചളി ആണെങ്കിലും ഇവൾക്ക് ഇതൊക്കെ മതി
"ആരാ ആള് "
പെട്ടന്നവൾ അങ്ങനെ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ വന്നത് ഇന്ദു വാണ്
"ഇന്ദു "
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ സങ്കടം ഒക്കെ മാറി സന്തോഷം ആയി
"ആ ഇന്ദുവാണോ അവൾക്കു നീ മാച്ചാണ് "
എനിക്കൊന്നും മനസ്സിലായില്ല ഇത്രയും നേരം സങ്കടപ്പെട്ടു ഇരുന്നവൾ ഇന്ദുവിന്റെ കാര്യം പറഞ്ഞതും ഹാപ്പി ആയി
"പിന്നെ നിന്റെ പുതിയ പ്രേമത്തിന് എന്റെ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ പറയാൻ മടിക്കേണ്ട എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്യാം "
അവളുടെ ഈ ഡയലോഗ് കൂടെ കേട്ടപ്പോൾ ഉറപ്പായി എവിടെയോ കയ്യിൽ നിന്ന് പോയി
"ആ പിന്നെ നിന്നെ
💬 Comments
View all comments