0%

Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]

അതല്ലാതെ ക്യാബിൻ ഉള്ള ഏരിയ കൂടെ ഉണ്ട് അവിടെ, ഒരു ചെക്കനും പെണ്ണിനും പ്രേമിക്കാൻ പറ്റിയ അന്തരീക്ഷം. ഒരു സ്ഫേറ്റിക്കായി എല്ലായിടത്തും ക്യാമറ ഫിറ്റ്‌ ചെയ്തിട്ടുണ്ട്

"നീ ഇതെന്തു നോക്കി നിൽക്കുവാ പോകണ്ടേ.. വാ "

ഞാൻ ചിന്തിച്ചു നിന്ന സമയത്തു അവൾ ബില്ല് പേ ചെയ്തു എന്നെയും കാത്തു നിൽക്കുകയാണ്. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി, അവൾ അവിടെ നിന്നും വണ്ടി എടുത്തു കൊണ്ടേ നിർത്തിയത് ഒരു ജൂവലറിയുടെ മുന്നിലാണ്

“എടി എന്താ ഇവിടെ “

“നീ അല്ലെ പറഞ്ഞെ അവളുടെ മൂക്കുത്തി ഭയങ്കര ഇഷ്ടമാണെന്ന്, അപ്പോ അവൾക്കൊരു മൂക്കുത്തി വാങ്ങിക്കൊടുക്കാം “

"എടി എന്റെ കയ്യിൽ ഇതിനുള്ള പൈസ ഒന്നും ഇല്ല, ഞാൻ ഒരു ആഗ്രഹം പറഞ്ഞതാ"

"നീ വാടാ ചെക്കാ, നിന്റെ ഈ ആഗ്രഹം ഒക്കെ സാധിച്ചു തരാനുള്ള പൈസ ഒക്കെ എന്റെ കയ്യിലുണ്ട് "

ഇവളുടെ സ്വഭാവം മാത്രം പിടി കിട്ടുന്നതെ ഇല്ല, ചിലസമയം എടുത്തു കിണറ്റിലിടാൻ തോന്നും, ചിലസമയം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും

അവളെ നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്നത് കൊണ്ടാവും അവൾ എന്റെ കവിളിൽ ഒന്ന് തോണ്ടി,

"സ്വപ്നം കാണാതെ കേറി വാടാ ചെക്കാ "

"എടി ചേച്ചീ... "

"ഡാ.. ഡാ... നീ കേറി വരാൻ നോക്കു. "

ഞാൻ എന്തേലും സെന്റി ഡയലോഗ് അടിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൾ ആദ്യം തന്നെ കയറിപ്പോയി, പിന്നാലെ ഞാനും കയറി

"ഡാ നിനക്ക് എങ്ങനെ ഉള്ള മൂക്കുത്തി ആണ് ഇഷ്ടം "

ഞാൻ കുറച്ചു ഒന്ന്

💬 Comments

View all comments