Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
പരിപാടി "
" ഹ്മ്മ്, വാ കാണിച്ചു തരാം "
അപ്പോ തന്നെ വന്നു ആഷിക്കിന്റെ മറുപടി, ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല ഇന്ന് ഇവരെ പിണക്കാൻ പറ്റില്ല, ഇവരെക്കൊണ്ട് ആവശ്യമുണ്ട്
ഞാൻ ഡ്രസ്സ് ഒക്കെ മാറി കുളിച്ചു വന്നപ്പോളേക്കും അവർ വീഡിയോ കാണൽ ഒക്കെ കഴിഞ്ഞു.
"ഡാ പാറ്റെ, എനിക്കൊരു സഹായം ചെയ്യുമോ "
"എന്താണ് "
"എനിക്കൊരു പടം വരച്ചു തരുമോ... "
കൂട്ടത്തിൽ പടം വരക്കാൻ അറിയാവുന്നത് അവനാണ്, പടം വര മാത്രമല്ല കലാപരമായി ഒരുപാട് കഴിവുകൾ ഉണ്ട്. എന്ത് ചെയ്യാം മണ്ടനായിപ്പോയി..
"പടമോ എന്ത് പടം "
"ഒരു ആണ് കുട്ടിയും പെൺകുട്ടിയും ഒരുമിച്ചു നിൽക്കുന്ന പടം "
" അയ്യേ, ഇമ്മാതിരി പൈങ്കിളി പരിപാടിക്കൊന്നും എന്നെ കിട്ടില്ല "
"ഡാ ഡാ പ്ലീസ്... നിനക്ക് ബിയർ വാങ്ങിത്തരാം "
"അവനു മാത്രം പോരാ ഞങ്ങൾക്കും വേണം അങ്ങനെ ആണെങ്കിൽ നോക്കാം "
പാറ്റയോട് പറഞ്ഞതിന് ഉത്തരം വന്നത് p.v യുടെ വകയാണ്, ഇനീപ്പോ പാറ്റ സമ്മതിച്ചാലും pv സമ്മതിക്കാതെ ഒരു രക്ഷയും ഇല്ല
"ആ ശരി സമ്മതിച്ചു, ആവശ്യം എന്റെ ആയിപ്പോയില്ലേ "
ഞാൻ അത് പറഞ്ഞപ്പോ അവരുടെ സന്തോഷം കാണേണ്ടതായിരുന്നു
"ഡാ പാറ്റെ, വരച്ചു കൊടുക്കടാ നമ്മുടെ ചെക്കൻ അല്ലെ... "
ഇത്രയും നേരം സംസാരിക്കാതെ ഇരുന്ന ചന്തു മദ്യം എന്ന് കേട്ടതും ചാടി വീണു
പാറ്റ വരച്ചു തുടങ്ങി
"ഡാ ആഷിക്കേ, നാളെ അവളുടെ ബർത്ത്ഡേ ആണ്. അവൾക്കു ഒരു ഗിഫ്റ്റ് സെറ്റ് ചെയ്തിട്ടുണ്ട് ആ കൂടെ കൊടുക്കാനാ ഈ നോട്ട്, അതിൽ എന്താ എഴുതുക "
"നീ എന്താ ഗിഫ്റ്റ് വാങ്ങിയത് "
"ഒരു മൂക്കുത്തി "
"അപ്പൊ കാശോ.. "
"മാളുചേച്ചി ആണ് പേ ചെയ്തത് "
"അടിപൊളി "
"ഡാ അപ്പൊ എന്തെഴുതും "
അവൻ കുറെ ആലോചിച്ചു
"എടാ ഒരുപാട് എഴുതി ബോർ ആക്കണ്ട, happy 19th birthday എന്നെഴുതിയാൽ മതി "
"ഡാ ഞാൻ ഒരു കാര്യം പറയട്ടെ, 19 അല്ല 17 ആണ്, അവൾ SSLC കഴിഞ്ഞു നേരെ വന്നതാ +2 പോയിട്ടില്ല "
"പിന്നെ... ശരിക്കും "
"ആടാ സത്യം "
"ഹ്മ്മ്, അപ്പൊ നീ ഒരു കാര്യം ചെയ്യ്, 'HAPPY 17th BIRTHDAY LAKSHMI, എനിക്കു നിന്നെ ഇഷ്ടമാണ്,
💬 Comments
View all comments