Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
"പോടാ.. പോടാ.. "
അവൾ ചിരിച്ചുകൊണ്ട് എന്നെ പറഞ്ഞുവിട്ടു
ഞാൻ ക്ലാസ്സിൽ ചെന്ന് ബാഗും എടുത്തു അവന്മാരോട് കാര്യവും പറഞ്ഞു പുറത്തേക്കു നടന്നു, പോകുന്ന വഴിക്ക് ലക്ഷ്മിയെ കാണല്ലേ എന്ന് പ്രാർഥിച്ചാണ് നടന്നത്, അവളെ കണ്ടാൽ വീണ്ടും ഒഴിവാക്കി നടക്കേണ്ടി വരും. അതവൾക്കും എനിക്കും വിഷമമാകും
എന്തായാലും ഞാൻ നടന്നു കോളേജിന് പുറത്ത് എത്തിയതും മാളുചേച്ചി എത്തി. ഞാൻ അവളുടെ കൂടെ കാറിൽ കേറി.
"ഡീ ചേച്ചി, നമ്മൾ ഇതെങ്ങോട്ടാ.. "
"എങ്ങോട്ടാണ് എന്നറിഞ്ഞാലേ നീ വരൂ... "
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല, അവൾ വണ്ടി നേരെ ഒരു ബേക്കറിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി
"ഡാ, വാ നമുക്ക് എന്തെങ്കിലും കുടിക്കാം "
ഞാനും അവളും കൂടെ ബേക്കറിയിൽ കയറി, ഞാൻ ഒരു കോൾഡ് കോഫിയും അവൾ ഒരു ചോക്ലേറ്റ് ഷേക്കും ഓർഡർ ചെയ്തു, ഓർഡർ എടുത്തു ആള് പോയതും അവൾ സംസാരിച്ചു തുടങ്ങി
"ഡാ, നാളെയല്ലേ അവളുടെ ബര്ത്ഡേ... നീ എന്താ വാങ്ങിക്കൊടുക്കാൻ പോണേ.. "
അവൾ പെട്ടന്നത് ചോദിച്ചതും ഞാൻ അന്തംവിട്ടുപോയി,
"ഡാ നീ എന്താ വാങ്ങിക്കൊടുക്കാൻ പോകുന്നെ എന്ന്? "
"ഒന്നും തീരുമാനിച്ചില്ല, എനിക്ക് ഈ പെൺകുട്ടികൾക്ക് ഒന്നും വാങ്ങിക്കൊടുത്തു ശീലമില്ല "
"ശരി ഇതിനു ഞാൻ ഹെല്പ് ചെയ്യാം,.. അവൾക്കു ഇഷ്ടപെട്ട കാര്യങ്ങൾ എന്തൊക്കെയാ "
മാളുചേച്ചി അത് ചോദിച്ചപ്പോളാണ് ഞാനും അത് ആലോചിക്കുന്നത് , അവൾക്കു എന്തൊക്കെയാണ് ഇഷ്ടപ്പെട്ട സാധനങ്ങൾ എന്ന് എനിക്കറിയില്ല
"എടി, അത്... എനിക്കറിയില്ല "
"അടിപൊളി, പിന്നെ നീ എന്തിനാ ഇത്രേം നാള്
💬 Comments
View all comments