Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
മിസ്സ് നിന്റെ മിസ്സാണ് അങ്ങനെ വിളിച്ചോണം "
വീണ്ടും ജയൻസറാണ്, ഇപ്രാവശ്യം സ്വരത്തിൽ അല്പം കട്ടിയുണ്ട്
"സോറി സർ അറിയാതെ വായിൽ വന്നതാണ്, ഇനി ശ്രദ്ധിച്ചോളാം "
"ഡാ ഉച്ചക്ക് assignment ഇരുന്നു എഴുതി submit ചെയ്തോണം കേട്ടോ "
ഞാൻ മടങ്ങിപ്പോകുന്നതിനു മുൻപ് മാളു എന്നെ ഓർമിപ്പിച്ചു
"ശരി മിസ്സ് ".
ഞാനും ചിരിച്ചിട്ട് ഇറങ്ങിപ്പോന്നു
അന്ന് ഉച്ചക്ക് ക്ലാസ്സിൽ തന്നെ ഇരുന്നു എഴുതി തീർത്തു, ചേച്ചീടെ അടുത്തു submit ചെയ്യാൻ പോയി, ക്ലാസിൽ ഇരുന്നത് കൊണ്ട് തന്നെ ലക്ഷ്മി എന്നെ കണ്ടില്ല. മാളുവിന്റെ അടുത്തു submit ചെയ്തു തിരിച്ചു പോരാൻ നേരാം അവൾ എന്നെ തിരിച്ചു വിളിച്ചു
" ഡാ മുത്തേ... "
"പറ മോളെ "
ആ സമയത്തു സ്റ്റാഫ്‌റൂമിൽ ആളില്ലാത്തത് കൊണ്ട് ഞങ്ങൾക്ക് സ്വാതന്ത്ര്യമായി സംസാരിക്കാൻ പറ്റുമായിരുന്നു
"എടാ, ഉച്ച കഴിഞ്ഞു നിനക്ക് ഇന്ന് എന്താ ക്ലാസ്സ് "
" physical education "
"ഓഹ്, അപ്പൊ കേറീല്ലേലും കുഴപ്പമില്ല, നമുക്കൊന്ന് പുറത്തു പോകാം "
"ഞാൻ ഇല്ല, എനിക്ക് പഠനം വളരെ പ്രധാനമാണ് "
"പിന്നെ പോയി ക്രിക്കറ്റ് കളിക്കാൻ അല്ലെ ഈ ഉത്സാഹം, വാടാ ചെക്കാ ജാട ഇറക്കാതെ. നിനക്ക് ബിരിയാണി വാങ്ങി തരാം "
"എന്താണ്... കൈക്കൂലി ഒക്കെ ആണല്ലോ. അപ്പൊ എന്തോ വല്യ ആവശ്യമാണ്, ശരി...പോകാം "
"അപ്പൊ നീ ഇപ്പോ തന്നെ ബാഗും എടുത്തു കോളേജിന് വെളിയിലേക്ക് നടന്നോ, ഞാൻ നിന്നെ വഴിയിൽ നിന്നും പിക്ക് ചെയ്തോളാം "
"ഓ കാറുള്ളതിന്റെ അഹങ്കാരം... "
💬 Comments
View all comments