0%

Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]

ചെക്കാ, നിന്റെ ഈ ആഗ്രഹം ഒക്കെ സാധിച്ചു തരാനുള്ള പൈസ ഒക്കെ എന്റെ കയ്യിലുണ്ട് "

ഇവളുടെ സ്വഭാവം മാത്രം പിടി കിട്ടുന്നതെ ഇല്ല, ചിലസമയം എടുത്തു കിണറ്റിലിടാൻ തോന്നും, ചിലസമയം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും

അവളെ നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്നത് കൊണ്ടാവും അവൾ എന്റെ കവിളിൽ ഒന്ന് തോണ്ടി,

"സ്വപ്നം കാണാതെ കേറി വാടാ ചെക്കാ "

"എടി ചേച്ചീ... "

"ഡാ.. ഡാ... നീ കേറി വരാൻ നോക്കു. "

ഞാൻ എന്തേലും സെന്റി ഡയലോഗ് അടിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൾ ആദ്യം തന്നെ കയറിപ്പോയി, പിന്നാലെ ഞാനും കയറി

"ഡാ നിനക്ക് എങ്ങനെ ഉള്ള മൂക്കുത്തി ആണ് ഇഷ്ടം "

ഞാൻ കുറച്ചു ഒന്ന് ആലോചിച്ചു. അവളുടെ മുഖവും അവിടെ ഇരിക്കുന്ന മൂക്കുത്തികളും ഞാൻ മാറിമാറി ആലോചിച്ചു നോക്കി, അവസാനം ഞാൻ ഒന്ന് ഉറപ്പിച്ചു.

"ചേച്ചി ഇത് മതി"

ഞാൻ ഒരു ചെറിയ മൊട്ടു പോലെ ഇരിക്കുന്ന ഡയമണ്ട് മൂക്കുത്തി സെലക്ട്‌ ചെയ്തു.

"ആഹാ, കരുതിയത് പോലെ അല്ലല്ലോ, സൂപ്പർ സെലെക്ഷൻ ആണല്ലോ "

"ചേട്ടാ ഇതിനെത്രയാ... "

ഞാൻ അവിടെ നിന്ന സെയിൽസ്മാനോടായി ചോദിച്ചു

"അത് നീ അറിയണ്ട, പൈസ കൊടുക്കുന്നത് ഞാനല്ലേ "

ചോദിച്ചത് സെയിൽസ്മാനോട് ആണെങ്കിലും ഉത്തരം പറഞ്ഞത് മാളുചേച്ചി ആണ് "

ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല,

"അപ്പൊ ചേട്ടാ ഇത് ഗിഫ്റ്റ് പാക്ക് ചെയ്തോ "

അവൾ ആ ചേട്ടനോടായി പറഞ്ഞു.

"വേണ്ട ചേട്ടാ ഗിഫ്റ്റ് പാക്ക് ചെയ്യണ്ട, ഞാൻ ചെയ്തോളാം ചേട്ടൻ അത് വെറുതെ ബില്ല് അടിച്ചു തന്നാൽ മതി "

ഞാൻ പറഞ്ഞത് കേട്ട മാളുചേച്ചി എന്റെ മുഖത്തേക്ക് നോക്കി

"അത് ഒന്നൂല്ലടി ചേച്ചി. അതിൽ എനിക്ക് ചെറിയ പണി ഉണ്ട് എന്നിട്ട് വേണം പാക്ക് ചെയ്യാൻ "

"എന്താണ് മോനെ ഒരു ഉടായിപ്പ് മണുക്കുന്നുണ്ടല്ലോ "

"ഉടായിപ്പ് ഒന്നും ഇല്ലടി, ഒരു പ്രൊപോസൽ നോട്ട് വക്കണം"

"ഓഹോ, കൊള്ളാല്ലോ... നടക്കട്ടെ"

"അപ്പൊ ഇനി എന്താ പരിപാടി,.. "

"നീ പറ എന്താ പരിപാടി എന്ന്, ഞാൻ എന്തായാലും ഇന്ന് ഫ്രീ ആണ്. "

"ഹ്മ്മ്. അപ്പൊ ഒരു പടത്തിനു പോയാലോ "

"പടത്തിനു പോയാൽ ശരിയാവില്ല, വീട്ടിൽ ചെല്ലുമ്പോൾ കൊണ്ടുപോയില്ല എന്ന് പറഞ്ഞു ഒരാൾ കെട്ടുചൂൽ വച്ചു അടിക്കും "

💬 Comments

View all comments