0%

Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]

നോക്കും, കുറച്ചു കഴിഞ്ഞതും എന്നെ കണ്ടു ലച്ചു അങ്ങോട്ടേക്ക് വരുന്നത് ഞാൻ കണ്ടു

"എടാ നീ എന്താ വെളിയിൽ, എന്തെ ചേച്ചി നിന്നെ getout അടിച്ചോ.. "

"നിനക്ക് ക്ലാസ്സ്‌ ഇല്ലേ ലച്ചു, എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് "

"എനിക്ക് ഡിജിറ്റൽ ഇലക്ട്രോണിക്സ് ലാബ് ആണ് "

"അഖിൽ, ഉള്ളിൽ വരൂ... "

ഞാൻ ലക്ഷ്മിയോട് സംസാരിക്കുന്നതു കേട്ടിട്ട് ഞാൻ അങ്ങനെ സന്തോഷിക്കണ്ട എന്ന് കരുതി എനിക്കിട്ടു പാര പണിയാൻ നോക്കിയതാ മാളു , പക്ഷെ അതെനിക്ക് ആ സമയത്തു ഒരു അനുഗ്രഹമായിരുന്നു

ഞാൻ ഒന്നും മിണ്ടാത്തെ ക്ലാസ്സിൽ കയറി

"അഖിൽ, ഈ ക്ലാസ് കഴിയുമ്പോൾ എന്നെ സ്റ്റാഫ് റൂമിൽ വന്നു കാണണം "

"ശരി മിസ്സ്‌ "

ഞാൻ തിരിച്ചു സീറ്റിൽ ചെന്നതും നാറികൾ എന്നെ നോക്കി ഒടുക്കത്തെ ചിരിയാണ്

"എന്താടാ കോപ്പേ ഇത്ര ചിരിക്കാൻ, നിന്റെ ആരേലും ചത്തോ.. "

"എന്താ അവിടെ സംസാരം, അഖിൽ നിനക്ക് വീണ്ടും പുറത്തു പോണോ "

ഞാൻ പിന്നെ ഒന്നും മിണ്ടാത്തെ അവിടെ ഇരുന്നു, ക്ലാസ് കഴിഞ്ഞു പോകാൻ നേരം വീണ്ടും അവൾ ഓർമിപ്പിച്ചു സ്റ്റാഫ് റൂമിലേക്ക്‌ വരണം എന്ന്

ഞാൻ സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ അവൾ എന്നെ പ്രതീക്ഷിച്ചു എന്നപോലെ ഇരിപ്പുണ്ട്

"മിസ്സ്‌... "

"കേറിവാ അഖിൽ "

അവൾ ഒന്നും സംഭവിക്കാത്തത് പോലെ എന്നെ വിളിച്ചു. ഞാൻ അടുത്തു ചെന്നതും അവൾ പറഞ്ഞുതുടങ്ങി

"ഡാ, നീ ഇന്നലെ assignment എഴുതണം എന്നും പറഞ്ഞല്ലേ വീട്ടിൽ നിന്നും പോയത്, പിന്നെന്താ എഴുതാത്തെ "

എനിക്ക് അവളുടെ

💬 Comments

View all comments