0%

Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]

അവളുടെ ഗിഫ്റ്റിന്റെ കാര്യം ചിന്തിച്ചു കിടന്നതു പിന്നെ അസ്സിഗ്ന്മെന്റിന്റെ കാര്യം മറന്നു, എന്റെ കൂട്ടുകാര് നാറികള് അവന്മാർ പോലും എഴുതി

"ആ ഇനി എഴുതാത്തവർ ഒന്ന് എഴുന്നേറ്റെ... "

ഞാൻ വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിക്കൊണ്ട് എഴുന്നേറ്റു. വേറെ ആരും ഇല്ല ഞാൻ ഒറ്റയ്ക്ക്. ഞാൻ തിരിഞ്ഞു മാളുവിന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖം കൊട്ടയുടെ വലിപ്പത്തിലായി

"അഖിൽ, നിന്നോട് ഞാൻ അന്നേ പറഞ്ഞതാ എന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം ഇരുന്നാൽ മതി എന്ന്.. "

അവളുടെ ദേഷ്യം കണ്ടു എല്ലാവരും ഞെട്ടി ഇരിക്കുകയാണ്, ആരോടും അവൾ അങ്ങനെ ദേഷ്യപ്പെടാറില്ല, ആരെയും എടാ പോടാ എന്നൊന്നും വിളിക്കാറുമില്ല, ഇത് രണ്ടും കൂടെ ആയപ്പോൾ എല്ലാം കിളി പറന്നു ഇരിക്കുകയാണ്, പക്ഷെ എനിക്ക് മാത്രം ഒരു അത്ഭുതവും തോന്നിയില്ല, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവൾ ഇത്ര ചൂടാവില്ല എന്നെനിക്കു ഉറപ്പായിയുന്നു

"നീ ഇനി assignment വച്ചിട്ട് ക്ലാസ്സിൽ ഇരുന്നാൽ മതി, get out"

അത് മാത്രം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എനിക്കാകെ ഒരു നാണക്കേട് പോലെ ആയി ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു ദയയുമില്ലാതെ വീണ്ടും getout അടിച്ചു

" പിന്നെ പുറത്തു നിക്കാൻ പറഞ്ഞാൽ പുറത്തു നിക്കണം, വേറെ ഒരേടുത്തും പോകാൻ നിക്കണ്ട "

"ശരി മിസ്സ്‌ "

ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ട് ഞാൻ ഒന്നും മിണ്ടാത്തെ പുറത്തു ഇറങ്ങി നിന്ന്. ഉള്ളിൽ ക്ലാസ്സ്‌ നടക്കുന്നുണ്ട് ഞാൻ പുറത്തു തന്നെ ഉണ്ടോയെന്നു മാളു ഇടയ്ക്കു ഇടയ്ക്കു

💬 Comments

View all comments