Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
"പിന്നെന്തു ചെയ്യും "
"നമുക്ക് വീട്ടിൽ പോയാലോ "
"ഇന്ന് അങ്ങോട്ട് വന്നാൽ ശരിയാകില്ല മോളെ, നിന്റെ അമ്മ എന്നെ പിന്നെ വിടില്ല, എനിക്കിന്ന് ചെന്നിട്ടു ഒരുപാട് പണിയുണ്ട് "
"അല്ലെങ്കിൽ വാ, നമുക്ക് കാറിൽ കുറച്ചു കറങ്ങാം എന്നിട്ട് തിരിച്ചു വരാം "
"ശരി വാ പോകാം, ഇന്ന് നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയ്യും. നീ എന്റെ മുത്തല്ലേ "
"മോനെ സോപ്പിങ് ഒന്നും വേണ്ട, പിന്നെ ഇതുപോലുള്ള സഹായം ഇനി പ്രതീക്ഷിക്കരുത് "
അവൾ അങ്ങനെ പറഞ്ഞെങ്കിലും അവൾ സഹായിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു
"വേണ്ട, ഇനി സഹായിക്കേണ്ട ഇത് തന്നെ ധാരാളം "
ഞങ്ങൾ അവിടെ നിന്നും മൂക്കുത്തി ബില്ല് ചെയ്തു കാറിൽ കയറി യാത്ര ചെയ്തു തുടങ്ങി. കുറച്ചു സമയം അവൾ ഒന്നും സംസാരിച്ചില്ല, ഞാൻ നോക്കിയപ്പോളൊക്കെ അവൾ എന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്
"ഡീ ചേച്ചി, നീ എന്താ ചിന്തിക്കുന്നത് "
അവൾ സംസാരിക്കാൻ തുടങ്ങി, അപ്പോളും അവളുടെ മുഖത്തു ഒരു ഗൗരവം ഉണ്ട്
"ഡാ ഞാൻ ഇനി പറയുന്ന കാര്യം നീ ശ്രദ്ദിച്ചു കേൾക്കണം.. ".
അവളുടെ ഇത്രയും നേരം ഉണ്ടായിരുന്ന തമാശ ഒക്കെ പോയി ഗൗരവം വന്നപ്പോൾ തന്നെ അവൾ എന്തോ സീരിയസ് കാര്യം ആണ് പറയാൻ പോകുന്നത് എന്ന് ഉറപ്പിച്ചു
"ആ... നീ പറഞ്ഞോ "
"ഡാ, ഈ പ്രായത്തിൽ പ്രേമം ഒക്കെ തോന്നും അത് സ്വാഭാവികം ആണ്, നിനക്ക് അവളെ ഇഷ്ടമാണ്. അവൾക്കും അതെ എന്ന് തോന്നുന്നു... "
അവൾ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് തുടർന്നു
💬 Comments
View all comments