Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
"ഡാ, ഈ പ്രേമം കൊണ്ട് നിനക്ക് ഒരു നഷ്ടവും വരാൻ പാടില്ല, ഇന്നലെ തന്നെ നീ assignment എഴുതണം എന്നും പറഞ്ഞല്ലേ നീ വീട്ടിൽ നിന്നും പോയത് എന്നിട്ടെന്താ എഴുതാത്തത് "
എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല
" ഞാൻ ഇതൊന്നും വേണ്ട എന്ന് പറയില്ല പക്ഷെ ഇതുകാരണം നിന്റെ പഠനം ഉഴപ്പാൻ പാടില്ല. ഒരു പ്രണയവും ജീവിതത്തിന്റെ അവസാനം അല്ല അതുകൊണ്ട് തന്നെ ഇതൊരു പരാജയം ആയാലും അതിനെ അതിജീവിക്കാൻ ഉറപ്പിച്ചു വേണം മുന്നോട്ടു പോകാൻ "
"നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ എന്തുണ്ടായി. "
"ഒന്നും ഉണ്ടായില്ല, ഉണ്ടാകാതെ ഇരിക്കാനാ പറഞ്ഞത്, പിന്നെ വേറൊരു കാര്യം എന്റെ ക്ലാസ്സിൽ ഇനി അസെഗ്ന്മെന്റ് എഴുതാതെ വന്നാൽ ഞാൻ പിന്നെ എഴുതി വക്കാൻ സമ്മതിക്കില്ല "
അവസാനം പറഞ്ഞത് അവൾ ഒരു ചിരിയോടെ ആണ് പറഞ്ഞത്, ആ ചിരിയാണ് നമുക്കുള്ള സമയം എന്നുറപ്പിച്ചു ഞാൻ സംസാരിച്ചു തുടങ്ങി
"ഡീ അങ്ങനെ പറയല്ലേ, നീ എന്റെ മുത്തല്ലേ assignment ഒക്കെ നീ തന്നെ എഴുതിവച്ചേക്കു, അല്ലെങ്കിൽ എഴുതണ്ട നീ തന്നെ അല്ലെ നോക്കുന്നത് ഫുൾ മാർക്ക് ഇട്ടു തന്നാൽ മതി "
"പോടാ പട്ടി... നിനക്ക് ഞാൻ ഒരു പണീം എടുക്കാതെ മാർക്ക് ഇട്ടുതരാം, ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതാണ് ഇമ്മാതിരി ഹെല്പ് ഒന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്ന് "
അല്ലെങ്കിലും നമ്മുടെ ഉദ്ദേശം വെറുതെ മാർക്ക് കിട്ടാൻ അല്ലല്ലോ അവളുടെ ആ സീരിയസ് മൈൻഡ് ഒന്ന് മാറ്റാൻ വേണ്ടി വിഷയം മാറ്റിയതാണ്.
അവൾ വണ്ടി കൊണ്ടേ
💬 Comments
View all comments