Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
നിർത്തിയപ്പോളാണ് ഞാൻ സ്ഥലം നോക്കുന്നത്, തെണ്ടി അവൾ വണ്ടി നേരെ കൊണ്ടേ നിർത്തിയത് വീട്ടിലാണ്. ഞാൻ അവളോട് എന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ വണ്ടി off ആക്കി പുറത്തിറങ്ങി.
" എടി തെണ്ടി, ഞാൻ പറഞ്ഞതല്ലേ ഞാൻ വരുന്നില്ല എന്ന്. കഷ്ടമുണ്ട്... മോളെ ചക്കരയല്ലേ ഞാൻ പൊക്കോട്ടെ ആന്റിയോട് മിണ്ടല്ലേ "
"ഇല്ല ഞാൻ പറയുന്നില്ല, നീ പൊയ്ക്കോ "
അവൾ പറയാൻ കാത്തുനിന്നത് പോലെ ഞാൻ പുറത്തേക്കു നടന്നുതുടങ്ങി
"അമ്മേ... ദേ മുത്ത് വന്നിരിക്കുന്നു... "
അവൾ ആ മുറ്റത്തുനിന്ന് വിളിച്ചു കൂവി, എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും
"എടി പട്ടീ "
ഞാൻ പയ്യെ അവളെ വിളിച്ചു
"ഡാ മോട്ടേ.. കേറിവാടാ.. "
കറക്ട് സമയത്തു തന്നെ ആന്റിയും വന്നു. .
"ഇല്ലാന്റി, ഞാൻ പോകുവാ പോയിട്ട് കുറച്ചു ആവശ്യമുണ്ട്"
"പിന്നെ ഇവിടെ വന്നിട്ട് അകത്തുപോലും കേറാതെ പോകുവല്ലേ... കേറിവാടാ "
ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നുറപ്പായതോടെ ഞാൻ എന്റെ കയ്യിൽ ഇരുന്ന ബാഗ് എടുത്തു പുറത്തിട്ടു.
"അതെ ഞാൻ നാളെ വരാം, നാളെ കിടന്നിട്ടെ പോകൂ.. ഇന്നെനിക്കു കുറച്ചു പണിയുണ്ട്. അപ്പോ ഞാൻ പോകുവാട്ടോ "
ഞാൻ ഇത് പറഞ്ഞത് മുഴുവൻ ഓടിക്കൊണ്ടായിരുന്നു. അവർ പിന്നിൽ നിന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു, ഞാൻ ഒന്നും കേൾക്കാൻ നിന്നില്ല, വീട് കണ്ണിൽ നിന്ന് മറഞ്ഞിട്ടാണ് ഓട്ടം നിർത്തിയത്
ഞാൻ റൂമിൽ എത്തിയപ്പോൾ അവന്മാർ എല്ലാം കൂടെ ഫോണിൽ എന്തോ കണ്ടുകൊണ്ടു കിടക്കുകയാണ്. എന്നെ കണ്ടിട്ടും അവന്മാർക്ക് വല്യ മൈൻഡില്ല
" എന്താണ് മക്കളെ
💬 Comments
View all comments