0%

Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]

തുടങ്ങി. ആദ്യം ഉണ്ടായിരുന്ന ആ ഉന്മേഷം ഒന്നും ആ ശബ്ദത്തിൽ ഇല്ല

"ആ, ഞാൻ വിളിച്ചത് ഇന്ദുവിന്റെ കാര്യം പറയാനാ... "

"എന്താ,.. ഇന്ദു എന്നെ തിരക്കിയോ "

"തോക്കിൽ കേറി വെടിവെക്കല്ലേ ചെക്കാ.. ഞാൻ പറയട്ടെ "

" ആ എന്നാൽ പറ "

" അവൾ അവളെ കല്യാണം കഴിക്കാൻ പോകുന്ന ആളുമായി ഫോണിൽ സംസാരിക്കുകയാണ്, വേണേൽ കേൾപ്പിച്ചു തരാം "

"ഞാൻ എന്തിനാ അത് കേള്ക്കുന്നെ... "

"അത് കേട്ടാലെങ്കിലും നീ അവളുടെ പിറകെ നടക്കുന്നത് നിർത്തൂല്ലോ "

അവളുടെ സംസാരത്തിൽ നല്ല അസൂയ ഉണ്ട് പക്ഷെ പറഞ്ഞാൽ സമ്മതിക്കൂല്ല തെണ്ടി

" ഞാൻ അവളുടെ പിറകെ നടന്നാൽ നിനക്കെന്താ... "

"എനിക്കൊന്നൂല്ല നീ ആരുടെ പിറകെ വേണേലും നടന്നോ ഞാൻ ഫോൺ വക്കുവാ... "

അവൾക്കു നല്ല ദേഷ്യം വന്നു എന്റെ വർത്താനം കേട്ടിട്ട്

"ആ അങ്ങനെ വക്കല്ലേ,.. പിന്നെ ഞാൻ ആദ്യം വെറുതെ പറഞ്ഞതാ നിന്നെ മനസ്സിലായില്ലാ എന്ന്. നിന്റെ ശബ്ദം മനസ്സിലാക്കാൻ എനിക്ക് പേര് സേവ് ചെയ്യണ്ട ആവശ്യം ഇല്ല .. "

അത് കുറച്ചു സുഖിച്ചു എന്ന് തോന്നുന്നു. പിന്നെ കുറച്ചു നേരം സംസാരം ഒന്നും ഉണ്ടായില്ല..

"ലക്ഷ്മീ, നീ പോയോ... "

"ഇല്ല നീ പറഞ്ഞോ... "

"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.. "

"വയസല്ലാതെ എന്ത് വേണേലും ചോദിച്ചോ... "

മണ്ടി, അവൾക്കറിയില്ലല്ലോ അവളുടെ ഡേറ്റ് ഓഫ് ബർത്ത് വരെ എനിക്ക് മനസ്സിലായ കാര്യം

"അതൊന്നുമല്ല... ഞാൻ ഇന്ദൂന്റെ പിന്നാലെ

💬 Comments

View all comments