Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
വാങ്ങിത്തരും "
"നിന്നെ എനിക്കത്ര വിശ്വാസം പോരാ, ഡാ pv ഇവൻ വാങ്ങിത്തരില്ല എന്നൊക്കെ പറയുന്നു "
"ഏയ്യ് ചുമ്മാ, അവൻ വാങ്ങിത്തരും അല്ലെ മുത്തേ.. "
pv എന്നോടായി ചോദിച്ചു
"ആട ഉറപ്പായും വാങ്ങിത്തരും, "
"കണ്ടോ, നീ ചുമ്മാ അവനെ തെറ്റിദ്ധരിച്ചു പാറ്റെ, അവൻ വാങ്ങിത്തരും ഇല്ലെങ്കിൽ അപ്പൊ നോക്കാം "
ഇനി വാങ്ങിക്കൊടുക്കാതിരിക്കാൻ പറ്റില്ല, അല്ലെങ്കിൽ pv എന്തോക്കെ ചെയ്യും എന്ന് പറയാൻ പറ്റില്ല
പാറ്റ വരച്ചതിനടിയിൽ ആഷിക് പറഞ്ഞത് എഴുതി അത് ജൂവലറിയിൽ നിന്നും കിട്ടിയ ബോക്സിൽ വച്ചു ഗിഫ്റ്റ് പാക്ക് ചെയ്തു
അന്ന് രാത്രിയും ഉറക്കമില്ലാത്തതായിരുന്നു. നാളെ ഇതെങ്ങനെ അവളെ ഏല്പിക്കും എന്ന് മനസ്സിൽ സങ്കൽപ്പിച്ചു നേരം വെളുപ്പിച്ചു
പതിവ് പോലെ ക്യാന്റീനിൽ നിന്ന് ഫുഡും കഴിച്ചു കോളേജിന് ഉള്ളിൽ കയറിയപ്പോൾ ലക്ഷ്മി ഞങ്ങളുടെ സ്ഥിരം സ്ഥലത്തു തന്നെ നിൽപ്പുണ്ട്
അവളെ അങ്ങനെ ഞാൻ ആദ്യാമായാണ് കാണുന്നത്,ഒരു വെള്ള അനാർക്കലി ചുരിദാർ ഇട്ടു പെണ്ണ് സുന്ദരിയായി നിൽക്കുന്നു. കണ്ണെടുക്കാതെ നോക്കി നിന്നുപോയി
" ഡാ മതി നിർത്തു, എല്ലാരും നോക്കുന്നുണ്ട് "
പാറ്റയുടെ ഒച്ചയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. ഇനി അവളെ കണ്ടു സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല. ഞാൻ അവളുടെ അടുത്തേക്ക് നടന്നു, എന്റൊപ്പം അവന്മാരും വന്നു
" എന്താ ലക്ഷ്മി, ഇന്ന് കളർ ഡ്രെസ്സിൽ ഒക്കെ ആണല്ലോ എന്താ വിശേഷം "
"പ്രിത്യേകിച്ചു വിശേഷം ഒന്നും ഇല്ല, ഇന്നെന്റെ പിറന്നാളാണ്."
അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടിയ പോലെ അഭിനയിച്ചു. കൂടെ അവന്മാരും അഭിനയിച്ചു തകർത്തു
"happy
💬 Comments
View all comments