Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
ആ സന്തോഷം എനിക്കവളിൽ കാണണമായിരുന്നു
ഇതിനിടയിൽ മാളുചേച്ചി എന്നെ കണ്ടപ്പോൾ ഇന്ന് വീട്ടിൽ ചെല്ലുന്ന കാര്യം ഓർമിപ്പിച്ചു
“എടാ നീ ഇന്ന് വൈകിട്ട് വീട്ടിൽ വരില്ലേ”
“നോക്കട്ടെ ഉറപ്പില്ല “
“ഇന്ന് വന്നില്ലേൽ പിന്നെ നീ വരാൻ നിക്കണ്ട, അമ്മ വീട്ടിൽ കയറ്റി എന്ന് വരില്ല, ഇന്നലെ തന്നെ നീ പോന്നത് ഇഷ്ടപ്പെട്ടിട്ടില്ല. ഇന്ന് വന്നു അമ്മയെ സോപ്പിടാൻ നോക്ക് “
“ഭയങ്കര ദേഷ്യത്തിലാ? “
“ആ, നല്ല ദേഷ്യത്തിലാ, ഇന്ന് നീ വന്നില്ലേൽ ശരിയാകില്ല “
“എന്നാൽ ഞാൻ വന്നേക്കാം, നീ ഇന്ന് കാർ എടുത്തിട്ടുണ്ടോ “
“അതേടാ ഇനി നിന്നെ കൊണ്ടുപോകാൻ ഞാൻ കാറും കൊണ്ട് വരാം “
“അപ്പൊ നീ ഇന്നലെ കൊണ്ട് വന്നിരുന്നല്ലോ “
“അത് പിന്നെ ഞാൻ രാവിലെ തന്നെ ഉറപ്പിച്ചാ പോന്നത് ഗിഫ്റ്റ് വാങ്ങാൻ പോണം എന്ന് “
“ഓഹ് അപ്പൊ എന്നോട് സ്നേഹം ഒക്കെ ഉണ്ട് “
“സ്നേഹോം മണ്ണംകട്ടേം ഒന്നും ഇല്ല, നീ ക്ലാസ്സിൽ പോകാൻ നോക്ക് “
അവൾ പറയാതെ തന്നെ എനിക്കറിയാം അവൾക്കു എന്നോടുള്ള ഇഷ്ടം. എന്തായാലും ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ ക്ലാസ്സിലേക്ക് പോയി
അന്ന് ഞാൻ കൂടുതൽ സമയവും ക്ലാസ്സിൽ തന്നെ ചിലവഴിച്ചു. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞതും ഞാൻ ആഷികിനെ വിളിച്ചു
"ഡാ ഒരു ചെറിയ പണി ഉണ്ട് എന്റെ കൂടെ വാ "
"എങ്ങോട്ടാടാ "
" ഡാ ലക്ഷ്മി വീട്ടിൽ പോകുകയാ, അവൾ നടന്നു പോയി കുറച്ചു കഴിയുമ്പോൾ നീ എന്നേ അവളുടെ അടുത്തൊന്നു ഡ്രോപ്പ്
💬 Comments
View all comments