Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
ചെയ്യണം "
"ഹ്മ്മ് ശരി വാ "
ഞങ്ങൾ കോളേജിന്റെ താഴെ വന്നു അവൾ പോകുന്നതും നോക്കി നിന്നു, കുറച്ചു കഴിഞ്ഞതും അവൾ വന്നു അവൾ ഞങ്ങൾ അവിടെ നിൽക്കുന്നത് കണ്ടു. ഇപ്പോഴും ഒരു പ്രതീക്ഷ ആ കണ്ണുകളിൽ ഉണ്ട്.
ഞാൻ അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാത്തത് അവളിൽ വിഷമം ഉണ്ടാക്കിയിട്ടുണ്ട്, അവൾ നടന്നുപോയി കുറച്ചു കഴിഞ്ഞതും ഞങ്ങൾ വണ്ടി എടുത്തു പിന്നാലെ പോയി. അവളെ ദൂരെ നിന്ന് കണ്ടു
"ഡാ ആഷിക്കേ നീ എന്നെ അവളുടെ അടുത്തു ഡ്രോപ്പ് ചെയ്തിട്ട് പൊയ്ക്കോ ഞാൻ വന്നോളാം "
അവൻ അവളുടെ അടുത്തു എത്തിയതും വണ്ടി സ്ലോ ആക്കി ഞാൻ ഇറങ്ങി അവളുടെ ഒപ്പം നടന്നു, ഞാൻ വന്നതൊന്നും അറിയാതെ പാവം എന്തൊക്കെയോ ആലോചിച്ചു നടക്കുകയാണ്, ഞാൻ അവളുടെ ഇടതു ഭാഗം ചേർന്ന് നടന്നു വലതു തോളിൽ തോണ്ടി. അവൾ അവിടെ നിന്നും വലുത് ഭാഗത്തേക്ക് നോക്കി ആളെ ആരെയും കാണാതെ ഇടതു ഭാഗത്തേക്ക് നോക്കിയപ്പോൾ എന്നെ കണ്ടു ഒന്ന് അമ്പരന്നു
"ഡാ അഖിലേ നീ എന്താ ഇവിടെ "
"ഡീ ഞാൻ നിനക്കൊരു സാധനം തരാൻ മറന്നു, അത് തരാൻ വന്നതാ "
അവളുടെ കണ്ണിൽ വീണ്ടും ഒരു പ്രതീക്ഷ ഞാൻ കണ്ടു
"ഡീ ഇത് ഞാൻ എന്റെ അനിയത്തിക്ക് വാങ്ങിയതാ നീ അവൾക്കു കൊടുത്തേക്കു ".
ഞാൻ അവളുടെ നേരെ ഡയറി മിൽക്ക് പാക്കറ്റ് നീട്ടി, അവളുടെ കണ്ണിൽ ഉണ്ടായിരുന്ന തിളക്കം മാറി ഒരു ദേഷ്യം വന്നു
"ആ ഇങ്ങു കൊണ്ടുവാ ഞാൻ കൊടുത്തേക്കാം "
💬 Comments
View all comments