Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
പക്ഷെ എനിക്ക് മാത്രം ഒരു അത്ഭുതവും തോന്നിയില്ല, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവൾ ഇത്ര ചൂടാവില്ല എന്നെനിക്കു ഉറപ്പായിയുന്നു
"നീ ഇനി assignment വച്ചിട്ട് ക്ലാസ്സിൽ ഇരുന്നാൽ മതി, get out"
അത് മാത്രം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എനിക്കാകെ ഒരു നാണക്കേട് പോലെ ആയി ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു ദയയുമില്ലാതെ വീണ്ടും getout അടിച്ചു
" പിന്നെ പുറത്തു നിക്കാൻ പറഞ്ഞാൽ പുറത്തു നിക്കണം, വേറെ ഒരേടുത്തും പോകാൻ നിക്കണ്ട "
"ശരി മിസ്സ് "
ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ട് ഞാൻ ഒന്നും മിണ്ടാത്തെ പുറത്തു ഇറങ്ങി നിന്ന്. ഉള്ളിൽ ക്ലാസ്സ് നടക്കുന്നുണ്ട് ഞാൻ പുറത്തു തന്നെ ഉണ്ടോയെന്നു മാളു ഇടയ്ക്കു ഇടയ്ക്കു നോക്കും, കുറച്ചു കഴിഞ്ഞതും എന്നെ കണ്ടു ലച്ചു അങ്ങോട്ടേക്ക് വരുന്നത് ഞാൻ കണ്ടു
"എടാ നീ എന്താ വെളിയിൽ, എന്തെ ചേച്ചി നിന്നെ getout അടിച്ചോ.. "
"നിനക്ക് ക്ലാസ്സ് ഇല്ലേ ലച്ചു, എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് "
"എനിക്ക് ഡിജിറ്റൽ ഇലക്ട്രോണിക്സ് ലാബ് ആണ് "
"അഖിൽ, ഉള്ളിൽ വരൂ... "
ഞാൻ ലക്ഷ്മിയോട് സംസാരിക്കുന്നതു കേട്ടിട്ട് ഞാൻ അങ്ങനെ സന്തോഷിക്കണ്ട എന്ന് കരുതി എനിക്കിട്ടു പാര പണിയാൻ നോക്കിയതാ മാളു , പക്ഷെ അതെനിക്ക് ആ സമയത്തു ഒരു അനുഗ്രഹമായിരുന്നു
ഞാൻ ഒന്നും മിണ്ടാത്തെ ക്ലാസ്സിൽ കയറി
"അഖിൽ, ഈ ക്ലാസ് കഴിയുമ്പോൾ എന്നെ സ്റ്റാഫ് റൂമിൽ വന്നു കാണണം "
"ശരി മിസ്സ് "
ഞാൻ തിരിച്ചു സീറ്റിൽ ചെന്നതും നാറികൾ എന്നെ നോക്കി ഒടുക്കത്തെ ചിരിയാണ്
"എന്താടാ കോപ്പേ ഇത്ര ചിരിക്കാൻ, നിന്റെ ആരേലും ചത്തോ.. "
"എന്താ അവിടെ സംസാരം, അഖിൽ നിനക്ക് വീണ്ടും പുറത്തു പോണോ "
ഞാൻ പിന്നെ ഒന്നും മിണ്ടാത്തെ അവിടെ ഇരുന്നു, ക്ലാസ് കഴിഞ്ഞു പോകാൻ നേരം വീണ്ടും അവൾ ഓർമിപ്പിച്ചു സ്റ്റാഫ് റൂമിലേക്ക് വരണം എന്ന്
ഞാൻ സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ അവൾ എന്നെ പ്രതീക്ഷിച്ചു എന്നപോലെ ഇരിപ്പുണ്ട്
"മിസ്സ്... "
"കേറിവാ അഖിൽ "
അവൾ ഒന്നും സംഭവിക്കാത്തത് പോലെ എന്നെ വിളിച്ചു. ഞാൻ അടുത്തു ചെന്നതും അവൾ പറഞ്ഞുതുടങ്ങി
"ഡാ, നീ ഇന്നലെ assignment എഴുതണം എന്നും പറഞ്ഞല്ലേ വീട്ടിൽ നിന്നും പോയത്, പിന്നെന്താ എഴുതാത്തെ "
എനിക്ക് അവളുടെ
💬 Comments
View all comments