Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
ആണെന്ന് ഓര്മവരുന്നത്, നാളെ എന്തായാലും പോയി ഗിഫ്റ്റ് വല്ലതും വാങ്ങണം എന്നുറപ്പിച്ചു
ഉറങ്ങാൻ കിടന്നിട്ടും ഉറങ്ങാൻ സാധിക്കുന്നില്ല മനസ്സിൽ മുഴുവൻ അവൾക്കു എന്ത് ഗിഫ്റ്റ് വാങ്ങും എന്ന ചിന്തയാണ്. മാളുചേച്ചിയെ വിളിച്ചു ചോദിക്കാൻ തീരുമാനിച്ചു, ഒരു പെണ്ണിനാണല്ലോ മറ്റൊരു പെണ്ണിന്റെ മനസ്സറിയാൻ പറ്റൂ..
ആദ്യ ബെൽ അടിച്ചു തീർന്നിട്ടും അവൾ ഫോൺ എടുത്തില്ല, ആവശ്യം നമ്മടെ ആയതുകൊണ്ട് വീണ്ടും വിളിച്ചു, ഇപ്രാവശ്യം അവൾ എടുത്തു
"എന്താടാ പട്ടി ഉറങ്ങാനും സമ്മതിക്കില്ലേ "
ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചതിന്റെ ദേഷ്യം ഉണ്ട് സംസാരത്തിൽ
"എടി ചേച്ചി എനിക്കൊരു സഹായം ചെയ്യണം "
"നിനക്കൊരു സഹായവും ഇല്ല, നീ ഉണ്ണീടെ കാര്യം അമ്മേടെ അടുത്തു പറഞ്ഞില്ലേ... "
"അത് നീ ലച്ചൂന്റെ കാര്യം പറഞ്ഞിട്ടല്ലേ... "
"എന്ത് പറഞ്ഞാലും നിനക്കൊരു സഹായവും ചെയ്യില്ല "
"എന്റെ ചക്കര അല്ലെ... "
ഞാൻ ഒന്ന് സോപ്പിട്ടു നോക്കി
"മ്മ് എന്താ.. "
"എടി 6ആം തിയതി ലച്ചൂന്റെ ബർത്ഡേയ് ആണ്, അവൾക്കൊരു ഗിഫ്റ്റ് കൊടുക്കണം, എന്ത് വാങ്ങും എന്നൊരു ഐഡിയ കിട്ടുന്നില്ല "
"നീ എന്തേലും വാങ്ങിക്കൊടു ചെക്കാ... "
"എന്റെ മുത്തല്ലേ ഒരു നല്ല ഗിഫ്റ്റ് പറയടി, അവൾ പ്രതീക്ഷിക്കാത്ത ഒന്ന് "
"ഹ്മ്മ്... അവൾ പ്രതീക്ഷിക്കാത്ത ഒന്ന് അല്ലെ... നീ ഒരു കാര്യം ചെയ്യ് ഒരു സോപ്പുപെട്ടി വാങ്ങി കൊടുക്ക്... "
ഞാൻ തിരിച്ചു പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ ഫോൺ വച്ചു, വീണ്ടും വിളിച്ചിട്ട് അവൾ എടുത്തതും ഇല്ല, അവൾ പറഞ്ഞത് കെട്ടു എനിക്കും ഒരു ചിരി ഒക്കെ
💬 Comments
View all comments