0%

Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]

പറഞ്ഞു കഴിഞ്ഞാണ് ആന്റി ഉള്ളത് ഓർത്തത്‌ എന്ന് തോന്നുന്നു. അവൾ എന്നെ നോക്കി ഒന്ന് എരിവ് വലിച്ചു. ഞാനും അവളെ നോക്കി കണ്ണുരുട്ടി

"ആരാടാ ഈ ലച്ചു.. "

ആന്റി എന്നെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു

"നിങ്ങടെ മോൾക്ക്‌ പ്രാന്താ. അത്യാവശ്യമായി വല്ല ആശുപത്രീലും കാണിക്കണം "

"മ്മ്.. ഉവ്വ.. നടക്കട്ടെ നടക്കട്ടെ... "

"എടാ നിങ്ങളോട് ചോദിച്ചത് കേട്ടില്ലേ പോകാം എന്നു"

ഞാൻ വീണ്ടും അവന്മാരോട് ചോദിച്ചു

"ഡാ പോകല്ലേ കഴിച്ചിട്ട് പോകാം "

ഈ പ്രാവശ്യം മാളുചേച്ചി ആയിരുന്നു

"നീ നിന്റെ കെട്ടിയോൻ ആ സിനിമാക്കാരനെ ഊട്ടിയാൽ മതി "

ഞാൻ അത് പറഞ്ഞതും അവൾ എന്നെയും ആന്റിയെയും മാറിമാറി നോക്കി.

"ഏതു സിനിമാക്കാരൻ ആടാ... "

"ഒന്നൂല്ലമ്മേ, ഞാൻ കല്യാണം കഴിക്കുവാണേൽ പൃഥ്വിരാജിനെ പോലെ ഒരാളെയേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു അതിനാണ് "

എന്റമ്മോ എങ്ങനെ ഇത്രപെട്ടെന്ന് നുണ പറയാൻ പറ്റുന്നോ എന്തോ..

"പൃഥ്വിരാജ് അല്ല നിന്റെ നാക്കിനു രമേശ്‌ പിഷാരടി ആണ് ബെസ്റ്റ്, "

"പോടാ പട്ടീ "

"ഹ്മ്മ് രണ്ടും കൂടി എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട്, ഞാൻ കണ്ടു പിടിച്ചോളാ"

ആന്റി സംശയം മറച്ചുവച്ചില്ല...

"ഡാ എന്നാ വാ നമുക്ക് കഴിച്ചിട്ട് പോകാൻ നോക്കാം "

ഞങ്ങൾ ഭക്ഷണവും കഴിഞ്ഞു അധികം വൈകാതെ തന്നെ അവിടെ നിന്നും ഇറങ്ങി, എന്നെ കളിയാക്കാനുള്ള എന്തെങ്കിലും അവന്മാർ ഒപ്പിച്ചിട്ടിണ്ടാകും എനിക്കുറപ്പായിരുന്നു

റൂമിൽ എത്തി കുളിയൊക്കെ കഴിഞ്ഞു കിടക്കാൻ സമയത്താണ് കലണ്ടറിൽ നോക്കുന്നത്.

"4-7-2012"

ആ ഡേറ്റ് കണ്ടപ്പോളാണ് 6ആം തിയതി അവളുടെ ബർത്ഡേ

💬 Comments

View all comments