0%

Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]

എപ്പോഴും റെഡി ആണ്, നിന്റെ സൗകര്യം നോക്കിയാൽ മതി "

അങ്ങനെ ഈ ആഴ്ച വീട്ടിൽ പോകുന്ന കാര്യം തീരുമാനം ആയി, പിന്നെ ഭക്ഷണവും കഴിച്ചു ഞങ്ങൾ കിടക്കാൻ പോയി.

സാധാരണ പോലെ തന്നെ മാളുചേച്ചി ആണ് എന്നെ എഴുന്നേൽപ്പിച്ചത്, ഇന്നലെ കോളേജിൽ പോകാൻ റെഡി ആയി ആണ് പോന്നത് അത് കൊണ്ട് ഇനി റൂമിൽ പോകേണ്ട ആവശ്യമില്ല

കുളിച്ചു റെഡി ആയി ഭക്ഷണവും കഴിച്ചു ആന്റിയോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി

"ഡാ നിനക്ക് പേടി ഉണ്ടോ "

"എന്തിന് "

"അവൾ ഇന്ന് മൂക്കുത്തി ഇട്ടോണ്ട് വരുമോ "

"ആ,.. അറിയില്ല നോക്കാം "

കോളേജ് അടുക്കാറായതും അവൾ കുറച്ചു മുൻപിൽ ആയി നടക്കാൻ തുടങ്ങി, ഞങ്ങൾ ഒരുമിച്ചു വരുന്നത് ആരും കാണണ്ട എന്ന്...

ഞാൻ നടന്നു കോളേജ് ആർച്ചിനു മുന്നിലായി നിന്നു, ലച്ചു വരുമ്പോ തന്നെ കാണണം എന്നൊരു ആഗ്രഹം

കുറച്ചു നിന്ന് കഴിഞ്ഞപ്പോൾ പാറ്റയും ആഷിക്കും എല്ലാം വന്നു, ഒരുപാട് തരത്തിൽ അവന്മാരെ പറഞ്ഞുവിട്ടു വീണ്ടും അവിടെ തന്നെ നിന്നു

വീണ്ടും കുറെ കഴിഞ്ഞാണ് അവൾ വന്നത്, അവളെ അകലെ നിന്ന് കണ്ടപോലെ ചങ്കു കിടന്നു പിടക്കാൻ തുടങ്ങി. അവളുടെ കൂടെ ആരോ ഉണ്ട് അതുകൊണ്ട് സംസാരിക്കാൻ പറ്റില്ല

അവൾ അടുത്തു വന്നതും ആദ്യം ഞാൻ നോക്കിയത് അവളുടെ മൂക്കിലേക്കാണ്, അവളുടെ മൂക്കിൽ ആ പഴയ മൂക്കുത്തി കണ്ടപ്പോൾ എനിക്കാകെ വിഷമമായി,

"ഡാ അഖിലേ നീ എന്താ ഇവിടെ നിൽക്കുന്നത് "

ലച്ചുവിന്റെ കൂടെ വന്ന ആളാണ്‌ സംസാരിക്കുന്നത്, ഞാൻ ഇവളുടെ

💬 Comments

View all comments