0%

Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]

നിനക്ക് ആന്റിയെ ഒന്ന് സഹായിക്കാൻ പാടില്ലേ "

ആന്റി കേൾക്കെ ഞാൻ അവളോട് ചോദിച്ചു, ആന്റിയുടെ വായിൽ നിന്നും അവളെ രണ്ടു കേൾപ്പിക്കണം അത് മാത്രമേ ഉള്ളു എന്റെ ഉദ്ദേശം

"ഉവ്വ, അവൾ സഹായിക്കും... നീ വന്നപ്പോൾ കണ്ടില്ലേ അത് തന്നെ സഹായം... അല്ലാതെ കമഴ്ന്നു വീഴുന്ന പ്ലാവില മലർത്തി ഇടില്ല എന്റെ മോൾ "

അത് കേട്ടപ്പോൾ എന്റെ ചിരി പൊട്ടി, അവൾ എന്നെ നോക്കി പേടിപ്പിക്കുകയാണ്

"നീ അവനെ നോക്കുവൊന്നും വേണ്ട അവൻ പറഞ്ഞത് കാര്യമല്ലേ.. "

ഓഹ്‌ ഒരാളെ രണ്ടു വഴക്ക് കേൾപ്പിച്ചപ്പോൾ എന്തൊരു സന്തോഷം

"ഡാ മോട്ടേ നീ വീട്ടിൽ പോണില്ലേ, കുറെ ആയില്ലേ പോയിട്ട് "

അപ്പോഴാ ഞാനും അതോർക്കുന്നതു, കോളേജിൽ വന്നതിൽ പിന്നെ വീട്ടിൽ പോകാൻ തോന്നിയിട്ടില്ല എപ്പോഴും അവന്മാരുടെ ഒപ്പം നടപ്പാണ്, പിന്നെ ആകെ വരുന്നത് ഇവിടെ മാത്രമാണ്

"ആ അടുത്ത ആഴ്ച പോണം "

"പോകുമ്പോ ഈ വഴിക്കു വാ, ഞാൻ കുറച്ചു ചെടികൾ ഒക്കെ തന്നുവിടാം അമ്മയുടെ കയ്യിൽ കൊടുത്തേക്കു "

"പിന്നെ ഞാൻ ബസ്സിനാ പോകുന്നത്. ഇതെല്ലാം കെട്ടിപ്പെറുക്കി പോകാൻ ഒന്നും പറ്റില്ല "

"അമ്മക്കിതെന്താ... അവൻ എങ്ങനാ ബസ്സിൽ ഒക്കെ കൊണ്ടുപോകുന്നെ നാണക്കേടാകില്ലേ... നമുക്ക് പോകുമ്പോൾ കൊണ്ടേ കൊടുക്കാം "

മാളു ആദ്യമായി എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചു

"ഹേ,.. അപ്പോ നിങ്ങൾ പോകുന്നുണ്ടോ . എന്നാൽ നമുക്ക് ഒരുമിച്ചു ഈ ആഴ്ച പോയാലോ "

"ഈ ആഴ്ച... എന്താമ്മേ ഈ ആഴ്ച്ച പോയാലോ "

അവൾ ആന്റിയോടായി ചോദിച്ചു

"ഞാൻ

💬 Comments

View all comments