Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
നും ഒരേ കഥ പക്ഷെ ഈ കാണുന്ന ആളുകൾക്ക് മാത്രം അത് മനസ്സിലാകുന്നില്ല "
"ആ എനിക്കറിയില്ല, നമ്മൾ ഗെയിം ഓഫ് ത്രോൺസ് ന്റെ ആളാണ് "
"അതെന്തു സാധനം? "
"ഒരു ഇംഗ്ലീഷ് സീരീസ് ആണ് "
"ആ അതെന്തെങ്കിലും ആകട്ടെ, ഇപ്പോ നീ ഇത് പറ എന്തായി ഇന്നത്തെ കാര്യം "
"എന്താവാൻ ഞാൻ ഗിഫ്റ്റ് കൊടുത്തു അവൾ വാങ്ങി വീട്ടിൽ പോയി "
"ഓഹ് നശിപ്പിച്ചു... നടന്നത് മുഴുവൻ പറ "
"അത്രേ നടന്നുള്ളു "
"നിന്നിടൊക്കെ ചോദിച്ച എന്നെ വേണം പറയാൻ, ഞാൻ പോണു മോൻ കിടന്നു കിനാവ് കാണു "
"ഡീ ചേച്ചി പോകല്ലേ, ഞാൻ പറയാം "
"ആ അങ്ങനെ വഴിക്ക് വാ "
അവൾ കേൾക്കാനുള്ള ആകാംഷയോടെ എന്റെ അടുത്തു വന്നിരുന്നു
ഞാൻ അവളെ രാവിലെ കണ്ടത് മുതൽ ബസ് ഇടിക്കാൻ വന്നതും ബസ്റ്റാന്റിൽ കൊണ്ടേ വിട്ടതും വരെ എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു
"ഡാ.... നീ സൂപ്പർ ആണല്ലോ... അപ്പോ അവൾക്കും നിന്നെ ഇഷ്ടമാണ് അല്ലെ "
"അതെ എന്ന് തോന്നുന്നു, നാളെ അറിയാം "
"ഡാ പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട, ഇത് നിന്റെ പഠനത്തെ ബാധിക്കാൻ പാടില്ല "
അവൾ വീണ്ടും എന്റെ ചേച്ചി ആയി
"ഇല്ല, ഞാൻ പഠിച്ചോളാം "
"ഹാ.."
ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു, ആന്റിയുടെ അത്താഴം കഴിക്കാനുള്ള വിളി വന്നപ്പോളാണ് അവിടെ നിന്നും എഴുന്നേൽക്കുന്നത്
ഞങ്ങക്ക് ചെന്നപ്പോഴേക്കും മേശയിൽ എല്ലാം നിരത്തിയിട്ടുണ്ട്
"ഡി,
💬 Comments
View all comments