Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
"ഒന്ന് നിർത്തുവോ രണ്ടും, വന്നതേ തുടങ്ങി.. ഡാ മോട്ടേ നീ പോയി ഡ്രസ്സ് മാറി വാ "
"ഞാൻ കുളിയും എല്ലാം കഴിഞ്ഞാണ് പോന്നത്, ... "
അപ്പോഴാണ് ഞാൻ ഉമ്മറത്തിരിക്കുന്ന വിളക്കിന്റെ കാര്യം ഓർത്തത്
"ആ വിളക്കെടുക്കുന്നില്ലേ... കൊറേ നേരം ആയല്ലോ വച്ചിട്ട് "
"അയ്യോ... അത് മറന്നു മിക്കവാറും ഇപ്പൊ കരിന്തിരി കത്തിയിട്ടുണ്ടാവും "
ആന്റി പെട്ടന്ന് കൈ കഴുകി ഉമ്മറത്തേക്ക് പോയി, അപ്പോളേക്കും മാളുവിന്റെ കഴിക്കൽ കഴിഞ്ഞു
"ഡാ... "
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി
"എനിക്ക് നിന്നോട് കുറെ ചോദിക്കാനുണ്ട്... ഞാൻ റൂമിലേക്ക് വരാം "
അവൾ ചോദിക്കാൻ പോകുന്ന കാര്യം എന്താണെന്ന് എനിക്കറിയാമായിരുന്നു, എന്തായാലും നടന്നതെല്ലാം നല്ലതായതു കൊണ്ട് എനിക്ക് പറയാനും ബുദ്ധിമുട്ടില്ല
ആന്റി വിളിക്കു എടുത്തു വച്ചു തിരിച്ചു വന്നിട്ട് കുറച്ചു സമയം കൂടെ ഞങ്ങൾ സംസാരിച്ചു, പിന്നെ പഠിക്കാൻ ഉണ്ടെന്നും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. പഠിത്തം ഒന്നും നടക്കില്ല ഇന്ന് നടന്ന സംഭവങ്ങൾ ഓർത്തു ഇരിക്കാം എന്ന് മാത്രം
ഞാൻ പോയി കുറച്ചു കഴിഞ്ഞതും മാളു അങ്ങോട്ടേക്ക് വന്നു
"ഡാ ഇതാണോ നിന്റെ പഠിത്തം "
ഞാൻ വെറുതെ കട്ടിലിൽ ചിന്തിച്ചു കിടക്കുന്നത് കണ്ടതും മാളു എന്നോടായി ചോദിച്ചു
"എന്തായാലും എഴുന്നേൽക്കു നിന്നോട് സംസാരിക്കാൻ ഉണ്ട് "
"ആന്റി എവിടെ "
"അമ്മ സീരിയൽ ന്റെ മുന്നിൽ ഇരുന്ന് ഇനി കഴിക്കാൻ സമയം അല്ലാതെ എഴുന്നേൽക്കില്ല ".
"അപ്പൊ നീ സീരിയൽ ഒന്നും കാണാറില്ലേ "
"എനിക്കീ ചവർ ഒന്നും ഇഷ്ടമല്ല, എല്ലാ സീരിയൽ
💬 Comments
View all comments