Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
ഇതിൽ നിന്ന് തന്നെ കഴിച്ചോളാം "
"എന്നാൽ പോയ് കയ്യെങ്കിലും കഴുകിയിട്ടു വാടാ "
"ഓ... ഇനി കൈ കഴുകാനൊന്നും വയ്യ നീ വാരിത്തന്നാൽ മതി "
"അയ്യടാ കുഞ്ഞു കുട്ടിയല്ലേ, വേണേൽ കഴിക്കടാ "
"എന്റെ ചക്കര ചേച്ചി അല്ലെ,... എനിക്കു വാരി താ "
"ഹ്മ്മ്, നിന്റെ കൊഞ്ചൽ കുറച്ചു കൂടുന്നുണ്ട് "
അവൾ ദോശ മുറിച്ചു ചമ്മന്തിയിൽ മുക്കി വായിൽ വച്ചു തന്നു,
എനിക്കിതുവരെ മനസ്സിലാവാത്ത ഒരു കാര്യമാണത്, ഇതേ ഭക്ഷണം നമ്മൾ സ്വന്തമായി കഴിച്ചാൽ ഇത്ര രുചി ഉണ്ടാവില്ല പക്ഷെ അമ്മയോ ചേച്ചിയോ ആരെങ്കിലും വാരി തരുമ്പോൾ ഭയങ്കര രുചി ആയിരിക്കും, ഞാൻ ഇപ്പോളും അമ്മയുടെ കയ്യിൽ നിന്നും ചോറ് ഇങ്ങനെ കഴിക്കാറുണ്ട്
കുറച്ചു കഴിച്ചതും എനിക്ക് മതിയായി,
"ഡീ എനിക്ക് മതി ഞാൻ വാ കഴുകിയിട്ടു വരാം "
"അതിനു നീ കുറച്ചല്ലേ കഴിച്ചുള്ളൂ. കുറച്ചു കൂടെ കഴിക്ക് "
"ഞാൻ ഇനി രാത്രി അത്താഴം കഴിച്ചോളാം "
ഞാൻ വാ കഴുകാൻ പോയിട്ട് വന്നപ്പോളും ആൾ നല്ല തീറ്റയാണ്
"നിന്റെ വയറ്റിൽ വല്ല കൊക്കൊപ്പുഴുവും ഉണ്ടോ, കൊറേ ആയല്ലോ ഇത് "
"പുഴു അല്ല പാമ്പ്... നിനക്കെന്താ "
"എനിക്കൊന്നുമില്ല, വണ്ണം വച്ചു വീപ്പക്കുറ്റി പോലെ ആകും പിന്നെ ആരും നിന്നെ തിരഞ്ഞു നോക്കില്ല "
"ആരും നോക്കണ്ട ഞാൻ സഹിച്ചു. പിന്നെ ഞാൻ എന്ത് കഴിച്ചാലും വണ്ണം വക്കില്ല "
"വണ്ണം വക്കണെങ്കിൽ മനസ്സ് നന്നാവണം "
അവൾ പിന്നെയും എന്തോ പറയാൻ വന്നപ്പോൾ ആന്റി തടഞ്ഞു,
💬 Comments
View all comments